Thu. Apr 18th, 2024

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശം

By admin May 30, 2022 #news
Keralanewz.com

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എജിയുടെ  നിയമോപദേശം. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തിനാണ് നിയമോപദേശം കിട്ടിയത്. കുറ്റപത്രം വൈകാതെ ക്രൈം ബ്രാഞ്ച് മേധാവിക്ക്  കൈമാറും. പെണ്‍കുട്ടിയുടെ ആദ്യമൊഴിയും രഹസ്യ മൊഴിയും അനുസരിച്ച് പോലീസിന് മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം. 

പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗംഗേശാനന്ദയ്ക്കെതിരെയും, ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയ്ക്കും, സുഹൃത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്. ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്

2017 മേയില്‍ തിരുവനന്തപുരത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. ചോദ്യം ചെയ്യലില്‍ തന്നെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ആക്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതേ തുടര്‍ന്ന്  ഗംഗേശാനന്ദയ്ക്കെതിരെ കേസ് എടുത്തു. എന്നാല്‍ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി ഇതോടെ ഇവര്‍ക്കെതിരെയും കേസ് എടുക്കുകയായിരുന്നു

Facebook Comments Box

By admin

Related Post