Sat. Apr 20th, 2024

തൃക്കാക്കര വ്യാജ വീഡിയോ യു ഡി എഫിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് തെളിഞ്ഞു ;യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു

By admin May 31, 2022 #news
Keralanewz.com

തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ അപകീർത്തികരമായ വീഡിയോ അപ്‌ലോഡ് ചെയ്ത മുസ്ലിംലീഗുകാരൻ അറസ്റ്റ് ചെയ്യപെട്ടതോടെ യുഡിഎഫിൻ്റെ ഹീനമായ രാഷ്ട്രീയത്തിൻ്റെ മുഖമാണ് വ്യക്തമാവുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. പരാജയ ഭീതിയിൽ ഏത് വിധേനയും ജനമധ്യത്തിൽ പിടിച്ചു നിൽക്കുവാൻ കോൺഗ്രസും യുഡിഎഫും നടത്തിയ ശ്രമങ്ങൾ മഹാരഥന്മാർ മുൻപ് നയിച്ച ഐക്യ ജനാധിപത്യ മുന്നണിക്ക് കളങ്കമായി മാറി.

ഈ നിലയിലേക്ക് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും അവസ്ഥ എത്തിയത് പരിതാപകരമാണ്. ആത്മാഭിമാനമുള്ള യുഡിഎഫ് നേതാക്കൾ അവശേഷിക്കുന്നണ്ടെങ്കിൽ തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയാൻ അവർ തയ്യാറാവണമെന്ന് റോണി മാത്യു ആവശ്യപെട്ടു.

Facebook Comments Box

By admin

Related Post