Thu. Apr 18th, 2024

ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം വർധിപ്പിച്ച് കേന്ദ്രം, പുതിയ നിരക്കുകൾ ഇന്ന് മുതൽ

By admin Jun 1, 2022 #news
Keralanewz.com

കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം തുക ഇന്ന് മുതൽ വർധിക്കും. നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയുടെയും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജനയുടെയും പ്രീമിയം തുകയിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്

പദ്ധതികൾ 2015 ലായിരുന്നു അവതരിപ്പിച്ചിരുന്നത്. അതിനു ശേഷം ആദ്യമായാണ് ഇപ്പോൾ പ്രീമിയം വർധിപ്പിക്കുന്നത്. വർഷം പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയുടെ തുക 330 എന്നായിരുന്നത് ഇപ്പോൾ 436 രൂപയാക്കി. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജനയുടെ പ്രീമിയം തുക 12 രൂപയിൽ നിന്ന് 20 രൂപയാക്കി വർധിപ്പിക്കും. നിരക്കുകളെല്ലാം ഇന്ന് മുതൽ നിലവിൽ വരും

പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന വഴി മാർച്ച് വരെ 9737 കോടി രൂപ പ്രീമിയം തുകയായി ലഭ്യമായപ്പോൾ 14,144 കോടി രൂപ ഇൻഷുറൻസ് ക്ലെയിം തുകയായും നൽകിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടായിരുന്നു തുക അനുവദിച്ചിരുന്നത്. മാത്രമല്ല, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിലുള്ളവരുടെ എണ്ണം പതിനച്ച കോടിയായും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജനയിലുള്ളവരുടെ എണ്ണം 37 കോടിയായും വർധിപ്പിക്കുവാനും കേന്ദ്രം ലക്ഷ്യം വയ്ക്കുന്നുണ്ട്

Facebook Comments Box

By admin

Related Post