കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.

Please follow and like us:
190k

ഹേഗ്: കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ റോണി എബ്രഹാം ഉൾപ്പെട്ട 11 അംഗ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തത്. കേസിൽ 1977ലെ വിയന്ന കണ്‍വൻഷന്‍റെ ഉടന്പടി ലംഘനമുണ്ടായിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി കുൽഭൂഷണെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാനെ ഓർമിപ്പിച്ചു. കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിലാണെന്നും ഇത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിൽ വരില്ലെന്ന പാക്കിസ്ഥാന്‍റെ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയമാണ്. കേസ് പരിഗണിക്കാൻ കോടതിക്ക് അവകാശമുണ്ട്. കുൽഭൂഷണെ കാണാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് അവകാശമുണ്ടെന്നും ഇത് നിഷേധിച്ച പാക്കിസ്ഥാൻ നടപടി വിയന്ന കണ്‍വൻഷൻ ഉടന്പടിയുടെ ലംഘനമാണെന്നും കോടതി ഉത്തരവിട്ടു.

കുൽഭൂഷണ് നിയമസഹായം നൽകാതിരുന്നത് തെറ്റായ നടപടിയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. ജയിലിൽ കഴിയുന്ന കുൽഭൂഷന്‍റെ സുരക്ഷ പാക്കിസ്ഥാൻ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ജാദവ് ഭീകരപ്രവർത്തനം നടത്തിയെന്ന കുറ്റം തെളിയിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നും ഭീകരവാദ കുറ്റം ചുമത്തിയ നടപടി വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ നീതിപൂർവമായ വിചാരണ വേണം. ജാദവിനെതിരേ ഭീകരക്കുറ്റം ചുമത്തിയ നടപടി അന്താരാഷ്ട്ര കോടതിയും വിശദമായി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ സ്വീകരിക്കുന്ന തുടർ നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്ക് കോടതി നടപടി നിയമ വിരുദ്ധമാണെന്നായിരുന്നു അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യയുടെ പ്രധാന വാദം. കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കിയോ എന്ന അറിവില്ലാത്ത സാഹചര്യത്തിൽ കേസ് അടിയന്തര സ്വഭാവത്തിൽ പരിഗണിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്.

ഇന്ത്യൻ നാവിക സേനയിൽ നിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്‍റെ വിശദീകരണം. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാൻ ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല.

മുൻ നാവിക ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷണ്‍ ജാദവ് വ്യാപാര ആവശ്യങ്ങൾക്ക് ഇറാനിൽ എത്തിയപ്പോൾ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇന്ത്യയുടെ വാദം. 18 വർഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒരു കേസിൽ എതിർ കക്ഷികളാകുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

13total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)