Fri. Apr 19th, 2024

‘കൈ’ വിടാതെ തൃക്കാക്കര ; ഉമയുടെ ലീഡ് പതിനായിരത്തിലേക്ക്

By admin Jun 3, 2022 #news
Keralanewz.com

കൊച്ചി : തൃക്കാക്കരയിൽ യു.ഡി.എഫ് തരം​ഗം. പതിനായിരത്തോടടുത്ത് ഉമ തോമസിന്റെ ലീഡ് . പി.ടി തോമസിനേക്കാൾ ഇരട്ടി ലീഡുമായാണ് ഉമയുടെ മുന്നേറ്റം. യു.ഡി.എഫ് ക്യാമ്പുകളിൽ പ്രവർത്തകർ ആഘോഷ പരിപാടികൾ ആരംഭിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിടവെ 2157 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് മുന്നിലായിരുന്നു

2021 ൽ ആദ്യറൗണ്ടിൽ യുഡിഎഫിന്റെ ലീഡ് 1258 വോട്ടായിരുന്നു.ഇടപ്പള്ളി അൽ അമീൻ പബ്ലിക്ക് സ്‌ക്കൂൾ മുതൽ ഇടപ്പള്ളി ഗവ. ബിടിഎസ് എൽ പി സ്‌ക്കൂൾ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. പോണേക്കര, ദേവൻകുളങ്ങര പ്രദേശങ്ങളിലെ ബൂത്തുകളും ഇതിൽ ഉൾപ്പെടും

Facebook Comments Box

By admin

Related Post