Fri. Apr 26th, 2024

ജൂൺ 7 മുതൽ കാലവർഷം തുടങ്ങും;മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

By admin Jun 4, 2022 #news
Keralanewz.com

 ജൂൺ 7 മുതൽ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം സജീവമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി  കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നും  അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ ജാഗ്രത തുടരുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ ജാഗ്രതയുണ്ടായിരിക്കും.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്ക് ഉൾപ്പടെ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

Facebook Comments Box

By admin

Related Post