Fri. Apr 26th, 2024

പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പ്രാധാന്യം വർദ്ധിച്ചു ; ജോസ് കെ മാണി

By admin Jun 6, 2022 #news
Keralanewz.com

കടുത്തുരുത്തി : ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.കേരളത്തിൻറെ പ്രശ്നങ്ങളെ യഥാവിധി അതിസംബോധന ചെയ്യുവാൻ കേരള കോൺഗ്രസ്സിനു മാത്രമേ കഴിയൂ.വികസനത്തിന്റെ രാഷ്ട്രീയമാണ് കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ മുഖമുദ്ര. യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ പരിശീലന ക്യാമ്പ് ഞായറാഴ്ച്ച വെളിയന്നൂർ മുപ്രാപ്പള്ളി ഹിൽസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

യുവജന നേതൃത്വം, സംഘടനാക്രമം, അധ്വാനവർഗ സിദ്ധാന്തം, എന്നീ വിഷയങ്ങളിൽ പ്രൊഫ.ലോപ്പസ് മാത്യു, ജോർജ്കുട്ടി ആഗസ്തി, ഷാജി ജോർജ് തുടങ്ങിയവർ ക്ലാസ് നയിച്ചു. യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ പതാക ഉയർത്തി ആരംഭിച്ച ക്യാമ്പിൽ, തോമസ് ചാഴികാടൻ എം പി,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ,സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി,നിർമ്മല ജിമ്മി, തോമസ് റ്റി കീപ്പുറം പിഎം മാത്യു ഡോ.സിന്ധുമോൾ ജേക്കബ് യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു, യൂജിൻ കൂവള്ളൂർ,എൽബി അഗസ്റ്റിൻ കുഞ്ചിറക്കാട്ട് ,ദീപക് മാമൻ മത്തായി, ആൽബിൻ പേണ്ടാനം, ബിറ്റുവൃന്ദാവൻ ,ഷോജി അയലൂക്കുന്നേൽ, അഭിലാഷ് തെക്കേതിൽ,രാഹുൽ ബി പിള്ള,അമൽ കോക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി ഇരുന്നൂറോളം യുവജന നേതാക്കൾ ക്യാമ്പിൽ പങ്കെടുത്തു. കേരള യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ പ്രവീൺ പോൾ, ആൽബിൻ ജോസ്, ജിനു കുര്യൻ, ജോസഫ്, ബിനു പൗലോസ്, ഷെബി, നിജോ ചെറുവള്ളിൽ , ലിജു,വിനു കൃര്യൻ, അഡ്വ.അപ്പു ജോസ് , ലിജു, റോബിൻ, സ്റ്റീഫൻ , അനിൽ ജോർജ്ജ് ഡോൺ സണ്ണി തുടങ്ങിയവർ ക്യാമ്പിന് നേത്യത്വം നൽകി

Facebook Comments Box

By admin

Related Post