Fri. Apr 19th, 2024

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന്

By admin Jun 9, 2022 #news
Keralanewz.com

ഇന്ത്യയുടെ പ്രഥമ പൗരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്  ജൂലൈ 18ന്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഡല്‍ഹിയിൽ നടക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആകെ 4,809 വോട്ടുകളാണുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ലെന്നും സി ഇ സി രാജീവ് കുമാര്‍ അറിയിച്ചു. 

ജൂണ്‍ 29 നാണു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.ജൂണ്‍ 30 നു നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും.ജൂലൈ 2നു  സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.ജൂലൈ 18നു തെരെഞ്ഞെടുപ്പ് നടക്കും. ജൂലൈ 21നു വോട്ടെണ്ണൽ നടക്കും.

നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ സ്ഥാനാര്‍ത്ഥിക്ക് തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തെ നിര്‍ദ്ദേശിച്ചയാള്‍ക്കോ പിന്തുണയ്ക്കുന്നവര്‍ക്കോ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും നടപ്പിലാക്കും. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ സാമഗ്രികളുടെ ഉപയോഗം ഉറപ്പാക്കാനും ഇസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Facebook Comments Box

By admin

Related Post