എരുമപ്പെട്ടി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ പൊലീസ് പിടിയിൽ. കുന്നംകുളം കാണിപ്പയ്യൂർ വില്ലേജ് ചെമ്മണ്ണൂർ മേഞ്ചേരി അജിതയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പന്നിത്തടം തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ആറ് വളകളാണ് പണയം വെക്കാൻ ഉപയോഗിച്ചത്
മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. വടക്കാഞ്ചേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരുന്നു. ഉടൻ തന്നെ എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു