അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി സ്‌പെെസ് ജെറ്റിന്റെ കിടിലൻ ഓഫർ

Please follow and like us:
190k

വേനലവധി അവസാനിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കിടിലൻ ഓഫറുകളുമായി സ്‌പെെസ് ജെറ്റിന്റെ കിടിലൻ ഓഫർ. 12 ആം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ഓഫറുമായി സ്‌പെെസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ 12ആം വാർഷികത്തിന്റെ ഭാഗമായി 12 രൂപയ്‌ക്കു ടിക്കറ്റ് എന്ന അത്യുഗ്രൻ ഓഫറാണ് സ്‌പെെസ് ജെറ്റ് നൽകുന്നത്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കും.
രാജ്യത്തിനകത്തും പുറത്തും ഈ ഓഫർ ലഭ്യമാണ്. നികുതിയോ സർചാർജുകളോ ഉൾപ്പെടാതെയാണ് ഈ ടിക്കറ്റ് നിരക്ക്. മേയ് 23 മുതൽ മേയ് 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ ലഭ്യമാവുക. ഈ ഓഫറിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മെയ് 28, 2017 മുതൽ ജൂൺ 26, 2018 വരെ ഈ ഓഫർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.
എല്ലാ ഇന്ത്യക്കാർക്കും വിമാനയാത്രയ്‌ക്കു അവസരമൊരുക്കാനാണ് ഓഫർ ആരംഭിച്ചതെന്ന് സ്‌പൈ‌സ് ജെറ്റ് അറിയിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ലക്കി ഡ്രോ മത്സരവും നടത്തും. വിജയികൾക്ക് സൗജന്യ രാജ്യാന്തര വിമാന ടിക്കറ്റ്, 10,000 രൂപയുടെ ഹോട്ടൽ വൗച്ചർ എന്നിവയാണു സമ്മാനം. 46 കേന്ദ്രങ്ങളിലേക്കായി ദിവസവും ഏകദേശം 358 വിമാന സർവീസുകളാണ് സ്പൈ‌സ് ജെറ്റ് നടത്തുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)