Thu. Apr 25th, 2024

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചത് അപലപനീയം: കേരള യൂത്ത് ഫ്രണ്ട് (എം)

By admin Jun 13, 2022 #news
Keralanewz.com

കുറവിലങ്ങാട് :മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ
യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധം അപലപനീയമാണന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി കേരളത്തിൻറ രാഷ്ട്രീയ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത പ്രാകൃതമായ സമരമുറയാണിത്.പ്രതിഷേധത്തിന് പേരിൽ എന്തും കാണിക്കാം എന്നുള്ള ധാർഷ്ട്യം ഉപേക്ഷിക്കുവാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണം. പൊതുപ്രവർത്തനത്തിൽ ഭീകരപ്രവർത്തന ശൈലി ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയോട് ആണ് എന്ന് ഓർമ്മവേണം. കേരളത്തിലെ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണിതെന്ന് യോഗം കുറ്റപെടുത്തി.

യൂത്ത് ഫ്രണ്ട് (എം)കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ് എൽബി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ പോൾ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കേരള കോൺഗ്രസ് (എം)നിയോജകമണ്ഡലം പ്രസിഡൻറ് തോമസ് T കീപ്പുറം ഓഫീസ് ചാർജ് സെക്രട്ടറി തോമസ് കന്നുതൊട്ടി മലയിൽ യൂത്ത് ഫ്രണ്ട് നേതാക്കളായ ബിനു പൗലോസ്, അരുൺ ജേക്കബ്ബ് മരങ്ങാട് പള്ളി, ജോർജ്ജ് സെബാസ്റ്റാൻ വെളിയന്നൂർ, അഡ്വ. അപ്പു ജോസ് കുറവിലങ്ങാട്, അനിഷ് ജോസ് കടപ്ലാമറ്റം , സിജോ ചെമ്പോലയിൽ . ആൽബിൻ ജോസ് , സനു ഇല്ലിപുഴ, ജെറിൽ ജോൺ , ഷിബി ജോൺ , വിനു കുര്യൻ, ജോസഫ് മഠത്തുംപടിക്കൽ, ലിജു ജോസഫ് മേക്കാടൻ, നി ജോ ചെറുവള്ളി, സ്റ്റീഫൻ എബ്രാഹം മോനിപ്പള്ളി , മാത്യൂ ഇറ്റാനി, ഡോൺ സണ്ണി തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box

By admin

Related Post