Fri. Apr 19th, 2024

ഇടുക്കിയില്‍ തോട്ടം സൂപ്പര്‍വൈസര്‍ കൊല്ല​പ്പെട്ട നിലയില്‍; യുവാവ് കസ്റ്റഡിയില്‍

By admin Jun 17, 2022 #news
Keralanewz.com

ഇടുക്കി: കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ കൊല്ല​പ്പെട്ട നിലയില്‍ കണ്ടെത്തി. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് സംഭവം. ഇന്നലെ രാവിലെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. ബെന്നിയെ മര്‍ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്. ആനച്ചാല്‍ സ്വദേശിയായ ബെന്നി ദീര്‍ഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തുവരുകയായിരുന്നു.

Facebook Comments Box

By admin

Related Post