Thu. Apr 25th, 2024

ഹണിട്രാപ്പില്‍ കുടുങ്ങി; പാക് ചാര വനിതക്ക് മിസൈല്‍ വിവരങ്ങള്‍ ചോര്‍ത്തിയ പ്രതിരോധ എന്‍ജിനീയര്‍ പിടിയില്‍

By admin Jun 18, 2022 #news
Keralanewz.com

ഹൈദരാബാദ്: ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ വനിതാ ഏജന്റെന്ന് സംശയിക്കുന്ന യുവതിക്ക് മിസൈല്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിലെ (ഡിആര്‍ഡിഎല്‍) എന്‍ജിനീയറെ അറസ്റ്റ് ചെയ്തു.

പ്രതിയായ മല്ലികാര്‍ജുന റെഡ്ഡിയെ (29) വെള്ളിയാഴ്ച മീര്‍പേട്ടിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്‍ജിനീ‌യറെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച്‌ ഇന്ത്യയുടെ മിസൈല്‍ പദ്ധതികളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. നടാഷ റാവു എന്ന വ്യാജ പേരിലാണ് എന്‍ജിനീയറെ വശീകരിച്ചത്.

ഗുണനിലവാരം പരിശോധിക്കുന്ന സെക്ഷനിലെ ഉദ്യോ​ഗസ്ഥനായ റെഡ്ഡി ബാലാപൂരിലെ പ്രതിരോധ ലാബിന്റെ ആര്‍സിഐ കോംപ്ലക്സില്‍ ക്ലാസിഫൈഡ് അഡ്വാന്‍സ് നേവല്‍ സിസ്റ്റം പ്രോഗ്രാമിലാണ് ജോലി ചെയ്തിരുന്നത്. വിവരങ്ങള്‍ കൈമാറാനുള്ള ഇയാളുടെ രഹസ്യ പ്രവര്‍ത്തനം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീം (എസ്‌ഒ‌ടി) തകര്‍ത്തു.

Facebook Comments Box

By admin

Related Post