Sat. Apr 20th, 2024

അയോധ്യഘട്ടില്‍ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച്‌ അവശനാക്കി

By admin Jun 23, 2022 #news
Keralanewz.com

അയോധ്യഘട്ടില്‍ നിന്ന് ഭാര്യയെ ചുംബിച്ചതിന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച്‌ അവശനാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വിഡിയോയില്‍ ദമ്ബതികള്‍ ഒരുമിച്ച്‌ അയോധ്യഘട്ടില്‍ മുങ്ങി നിവര്‍ന്ന ശേഷം ഭര്‍ത്താവ് ഭാര്യയെ ചുംബിക്കുന്നത് കാണാം. ഇത് സമീപത്തുള്ള ആളുകളെ അസ്വസ്ഥരാക്കുകയും അവര്‍ കൂട്ടം കൂടിയെത്തി ആക്രമിക്കുകയായിരുന്നു.

കൂട്ടത്തിലൊരാള്‍ യുവാവി​നെ വെള്ളത്തില്‍ നിന്ന് വലിച്ചു കരയിലേക്ക് കയറ്റിക്കൊണ്ടുപോയി മര്‍ദിക്കാന്‍ തുടങ്ങി. ഭാര്യ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചുറ്റും കൂടിയവരെല്ലാം ചേര്‍ന്ന് ഇയാളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.എന്നാല്‍ വിഡിയോ ഒരാഴ്ച പഴക്കമുള്ളതാണെന്ന് അയോധ്യ സീനയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ദമ്ബതികള്‍ നിലവില്‍ എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. അവര്‍ക്ക് പരാതിയുണ്ടെന്ന് അറിയുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു

Facebook Comments Box

By admin

Related Post