മദ്യ നയത്തിന്റെ പേരിൽ സർക്കാരിനെ ഭീഷണിപ്പെടുത്തി കേരളാ ലത്തീൻ സഭയും , കെ സി ബി സി യും . എ​ട്ടി​ന്​ നിയമസഭക്കു മുന്നില്‍ നിരാഹാരം

Please follow and like us:
190k

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ദ്യ​ന​യ​ത്തി​ല്‍ സ്​​ഥാ​പി​ത താ​ല്‍​പ​ര്യ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ കെ.​സി.​ബി.​സി പ്ര​സി​ഡ​ന്‍​റ്​ ആ​ര്‍​ച്​ ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം. മ​ദ്യ​ശാ​ല​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​തി​ല്‍ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം നീ​ക്കി​യ ഓ​ര്‍​ഡി​ന​ന്‍​സ്​ ഇ​റ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ഗ​വ​ര്‍​ണ​ര്‍ റി​ട്ട. ജ​സ്​​റ്റി​സ് പി. ​സ​ദാ​ശി​വ​ത്തേ​യും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​േ​ദ്ദ​ഹം. മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍​ക്കും മ​ദ്യ​വി​രു​ദ്ധ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പ​മാ​ണ് ബി​ഷ​പ് ഗ​വ​ര്‍​ണ​റെ ക​ണ്ട​ത്.

ഒാ​ര്‍​ഡി​ന​ന്‍​സ്​ ഇ​റ​ക്കി​യ​ത് വ​ഞ്ച​ന​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഒ​ളി​ഞ്ഞ​ും തെ​ളി​ഞ്ഞും മ​ദ്യ​ലോ​ബി​ക​ളു​മാ​യി കൂ​ട്ടു​ചേ​ര്‍​ന്ന്​ മ​ദ്യ​വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​പ്പോ​ള്‍ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രിയുമാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ വ്യ​ക്​​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി പ്ര​തീ​ക്ഷ​ക്ക് വ​ക​ന​ല്‍​കു​ന്നു​ണ്ടെ​ന്നും സൂ​സ​പാ​ക്യം പ​റ​ഞ്ഞു.

ഒാ​ര്‍​ഡി​ന​ന്‍​സി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌, ജൂ​ണ്‍ എ​ട്ടി​ന്​ നി​യ​മ​സ​ഭ​ക്കു മു​ന്നി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്ന്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി അ​റി​യി​ച്ചു. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളെ​യും പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ​യും ക​ണ്ട്​ പു​തി​യ ഒാ​ര്‍​ഡി​ന​ന്‍​സി​ലൂ​ടെ വ​രാ​നി​രി​ക്കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തും. സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ​മു​ന്ന​ണി ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്​​നാ​ത്തി​യോ​സ്, കെ.​സി.​ബി.​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ചി​നാ​യി​ക്ക​ല്‍, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തൂ​ര്‍, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ല്‍, പ്ര​സാ​ദ് കു​രു​വി​ള, സ്വാ​മി ഗു​രു​ര​ത്​നം ജ്ഞാ​ന​ത​പ​സ്വി, ജോ​ണ്‍സ​ണ്‍ ഇ​ട​യാ​റ​ന്മു​ള തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സ്ത്രീകളെയും കുട്ടികളെയും അടക്കം നിറത്തിൽ ഇറക്കിയുള്ള സമരമാണ് ലത്തീൻ കത്തോലിക്കാ സഭ ആലോചിക്കുന്നത് . എന്നാൽ ഈ നീക്കത്തിന് സിറോ മലബാർ സഭയിലെ കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി , എറണാകുളം രൂപതകൾ അനുകൂലം അല്ല . എന്ത് തന്നെ ആയാലും ലത്തീൻ സഭയുടെ നിർദേശങ്ങൾ അവഗണിച്ച പിണറായി വിജയനെ സമരം നടത്തി ഞെട്ടിക്കുവാൻ ഒരുങ്ങുക ആണ് തിരുവനതപുരം ലത്തീൻ രൂപത

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)