Thu. Apr 25th, 2024

ഒരു സ്‌കൂട്ടറില്‍ അഞ്ച് യാത്രക്കാര്‍; വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ; രണ്ട് ദിവസം സാമൂഹ്യസേവനം

By admin Jun 29, 2022 #news
Keralanewz.com

തൊടുപുഴ: ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ചു പേര്‍ യാത്ര നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ.

ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കാണ് ശിക്ഷ നല്‍കിയത്.

രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആര്‍ ടി ഒ ആര്‍ രമണന്‍ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.

ജോയല്‍ വി ജോമോന്‍ , ആല്‍ബിന്‍ ഷാജി, അഖില്‍ ബാബു , എജില്‍ ജോസഫ് ,ആല്‍ബിന്‍ ആന്റണി എന്നിവര്‍ക്കാണ് ശിക്ഷ. വാഹനം ഓടിച്ച ജോയല്‍ വി ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post