Fri. Apr 19th, 2024

കടുത്തുരുത്തി നിയോജകമണ്ഡലം തോൽവിയെ പറ്റി അന്വേഷിക്കാൻ കേരളാ കോൺഗ്രസ് എം .

By admin Jul 10, 2021 #KCM
Keralanewz.com

കടുത്തുരുത്തി നിയോജകമണ്ഡലം തോൽവിയെ പറ്റി അന്വേഷിക്കാൻ കേരളാ കോൺഗ്രസ് എം .

കടുത്തുരുത്തി : ഇടത് പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി യും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ മുൻ എം എൽ എ സ്റ്റീഫൻ ജോർജിൻ്റെ തോൽവി അന്വേഷിക്കാൻ കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി . 12 പഞ്ചായത്തുകളിലും മണ്ഡലം കമ്മറ്റികൾ കൂടി തെളിവെടുപ്പ് നടത്തും . കേഡർ സംവിധാനത്തിലേക്ക് നീങ്ങുന്ന കേരളാ കോൺഗ്രസിന് എം നു പാർട്ടി നേതാക്കന്മാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായെങ്കിൽ ശക്തമായ നടപടി എടുക്കണമെന്നാണ് അണികളുടെ ആവശ്യം .

ഇലക്ഷൻ റിസൾട്ട് വന്ന ദിവസം തന്നെ അണികളുടെ ഭാഗത്തു നിന്ന് കടുത്ത വിമർശനം ആണ് നേതാക്കന്മാർ നേരിട്ടത് . മനോരമ പത്രം റിപ്പോർട്ട് ചെയ്തത് പ്രകാരം , ചില നേതാക്കന്മാർ സ്റ്റീഫൻ ജോർജിന് വേണ്ടി പ്രവർത്തിക്കാതെ മറ്റു മണ്ഡലങ്ങളിൽ പ്രവർത്തിച്ചതിനാൽ തോൽവി എന്നതാണ് പാർട്ടിയിലെ അണികളുടെ വിമർശനം എന്നതാണ് . സ്റ്റീഫൻ ജോർജ് , കേരളാ കോൺഗ്രസ് എം ഇലെ സീനിയർ നേതാവ് ആയിട്ടു പോലും അദ്ദേഹത്തോട് സഹകരിക്കാതെ ചിലർ മാറി നിന്നുവെങ്കിൽ അത് ഗുരുതര വീഴ്ച ആണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ .

കേരളാ കോൺഗ്രസ് എം ഇൽ നിന്നും ഏകദേശം 10000 വോട്ടുകൾ മരവിപ്പിക്കപ്പെട്ടു എന്നാണ് പ്രഥമിക വിവരം എന്നാണ് പാർട്ടി വിലയിരുത്തൽ . ഏറ്റവും മോശം സാഹചര്യത്തിൽ പോലും ഇടതുമുന്നണിക്ക് 65000 മുകളിൽ വോട്ടുള്ള നിയോജകമണ്ഡലം ആണ് കടുത്തുരുത്തി . ബിജെപി യുടെ വോട്ടുകൾ മോൻസ് ജോസഫിന് ലഭിച്ചു എന്ന് പറയുമ്പോൾ പോലും , കേരളാ കോൺഗ്രസ് എം വോട്ടുകൾ എവിടെ പോയി എന്നതാണ് വിമർശം ഉയരുന്നത് . ചില മുതിർന്ന നേതാക്കൾ ആവട്ടെ , യുവജന വിഭാഗം നേതാക്കളുടെ തലയിൽ തോൽവിയെ അടിച്ചേൽപ്പിക്കാൻ ഉള്ള ശ്രമവും കടുത്തുരുത്തിയിൽ നടക്കുന്നു എന്നതാണ് മണ്ഡലം കമ്മിറ്റിയിൽ ചർച്ച ആവുന്നത് . എന്നാൽ യൂത്തു ഫ്രണ്ട് , കെ എസ് സി എം നേതാക്കൾ ആയിരുന്നു സ്റ്റീഫൻ ജോർജിന് വേണ്ടി ഏറ്റവും നന്നായി പ്രവർത്തിച്ചത് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെകിൽ പോലും , യൂത്തു വിഭാഗം നേതാക്കളെ കുരുതി കൊടുക്കുവാൻ ഉള്ള ശ്രമം അപലപനീയം ആണെന്നാണ് കണക്കാരിയിലെ ഒരു പ്രമുഘ നേതാവ് പ്രതികരിച്ചത് .

എന്തായാലും ചില സീനിയർ നേതാക്കളുടെ തല ഉരുളും എന്ന് തന്നെയാണ് പാർട്ടി സംസ്ഥാന ഘടക നേതാക്കളുടെ വിലയിരുത്തൽ .

Facebook Comments Box

By admin

Related Post