കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം; നാല് ഭീകരരെ വധിച്ചുു

Please follow and like us:
190k

ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം.​ബ​ന്ദി​പ്പോ​ര​യി​ലെ സു​ന്പാ​ൽ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

സി​ആ​ർ​പി​എ​ഫ് 45-ാം ബ​റ്റാ​ലി​യന്‍റെ ക്യാ​ന്പി​നു നേരെയാണ് ഭീകരർ ആക്രമണം ന‌ടത്തിയത്. ഭീകരർക്കെതിരെയുള്ള പോ​രാ​ട്ടം പ​ത്തു മി​നി​റ്റോ​ളം നീ​ണ്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ‌‌‌ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, തുടങ്ങിയവയാണ് പിടി‌ച്ചെടുത്തത്.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശം സൈന്യം ഒഴിപ്പിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് സൈന്യം തെരച്ചിൽ നടത്തുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

13total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)