Sat. Apr 27th, 2024

ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാ സ്വദേശി അലീന അഭിലാഷ്

By admin Jun 30, 2022 #news
Keralanewz.com

പാമർസ്റ്റൺ നോർത്ത് : ന്യൂസിലാൻ്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാ സ്വദേശിയായ അലീന അഭിലാഷ് നിയമിതയായി. പരിശീലനത്തിനു ശേഷം ഇന്ന് (30-6-2022) ആണ് അലീനയ്ക്ക് നിയമനം ലഭിച്ചത്

പാലാ ഉള്ളനാട് പുളിക്കൽ അഭിലാഷിൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. അതിനു ശേഷമാണ് ന്യൂസിലാൻ്റിലേക്ക് പോയത്. അലീനയെ, ജോസ്.കെ.മാണി എം.പി ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ എന്നിവർ അലീനയെ അഭിനന്ദിച്ചു

Facebook Comments Box

By admin

Related Post