Fri. Mar 29th, 2024

പീഡനക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യ ഉപാധി പുറത്ത്

By admin Jul 3, 2022 #news
Keralanewz.com

തിരുവനന്തപുരം : പീഡനക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യവ്യവസ്ഥ അനുസരിച്ച്‌ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാകണമെന്നും മൂന്ന് മാസത്തേക്ക് ഇത് തുടരണമെന്നുമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി വിളിക്കുമ്ബോഴെല്ലാം ഹാജരാകണം. 25,000 രൂപയുടെ ബോണ്ടിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജോര്‍ജിനു ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

മതവിദ്വേഷ പ്രസംഗം നടത്തിയ വ്യക്തിയാണ് പ്രതി. കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വ്യക്തിയാണ് ഇയാള്‍. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പി സി ജോര്‍ജിനെ തുടര്‍ച്ചയായി കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങളോളം നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഇതിന് സര്‍ക്കാരിനെ പ്രതിഭാഗം കുറ്റപ്പെടുത്തിയതായാണ് വിവരം. പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്താണ് ജാമ്യം.

സോളാര്‍ കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി. അതേസമയം, വൃത്തിക്കേടും കാണിച്ചിട്ടില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു

Facebook Comments Box

By admin

Related Post