⁠⁠⁠മലയാളികളുടെ പ്രിയങ്കരി ആയ ആർ ജെ ശാലിനിയെ അറിയാൻ .

Please follow and like us:
190k

റേഡിയോ മാൻഗോ 91 .9 എന്ന എഫ് എം ചാനലിന്റെ ജീവ നാടി ആയിരുന്നു ശാലിനി എന്ന റേഡിയോ ജോക്കി അഥവാ അവതാരക . തൻ്റെ വേറിട്ട ശൈലിയിൽ എന്നും ഇപ്പോഴും മികവുറ്റ അവതരണം . ശബ്ദ മാധുര്യത്തെ പ്രത്യേകം എടുത്തു പറയേണ്ടി വരും . തന്റേതായ വേറിട്ട ശൈലി മറ്റെല്ലാ എഫ് എം ചാനലുകളെക്കാളും റേറ്റിംഗിലും റേഡിയോ മാഗോയെ മുന്നിൽ എത്തിച്ചതിൽ ശാലിനിയുടെ കഠിനാദ്ധ്വാനം എടുത്തു പറയേണ്ടിയിരിക്കുന്നു . മെഗാ സ്റ്റാർ മമ്മൂട്ടി മുതൽ പുതു തലമുറയിലെ നായകരെ വരെയും ഇന്റർവ്യൂ എടുത്തതിലൂടെ ശാലിനിയുടെ മികവ് മലയാളികൾ കേട്ടറിഞ്ഞതാണ് . ഇനിയും ഉണ്ട് ഒരുപാട് വിശേഷങ്ങൾ ശാലിനിയെ പറ്റി . സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ രണ്ടു വട്ടം മികച്ച അഭിനയേത്രി, ബികോം ഡിഗ്രിയിൽ എം ജി സർവകലാശാലയിൽ ഒന്നാം റാങ്ക് , ഹ്യൂമൻ റിസോഴ്സിൽ എം ബി എ എന്നിങ്ങനെ പോകുന്നു ശാലിനിയുടെ നേട്ടങ്ങൾ . എയർ ഇന്ത്യയിലും പിന്നീട് ഹ്യൂമൻ റിസോഴ്സ്‌ രംഗത്തും ജോലി ചെയ്ത ശാലിനി തന്റെ കഴിവ് തെളിയിച്ചതോ റേഡിയോ അവതാരക ആയിട്ടും .


 

    ഇനിയും ഒരു പാട് അറിയുവാൻ ശാലിനിയോട് തന്നെ ചോദിക്കാം .


ആർ ജെ ശാലിനി , ആദ്യമേ തന്നെ കേരളന്യൂസ്‌.കോം ( www.keralanewZ.com ) പോർട്ടലിനു ഒരു അഭിമുഖം തന്നതിൽ നന്ദി രേഖപെടുത്തുന്നു .

ശാലിനി , റേഡിയോ മാൻഗോയിൽ ഒരു അവതാരക അഥവാ റേഡിയോ ജോക്കി ആയി എത്തപ്പെട്ട കഥ ?

ഒരു പ്രൊഫഷണൽ ജോലി എന്നതിലും ഉപരി വ്യത്യസ്തമായ ഒരു കാഴ്ചപാടായിരുന്നു എനിക്ക് . ബി കോം പഠിച്ചതിനു ശേഷം നിക്കുമ്പോൾ ആണ് പത്രത്തിൽ റേഡിയോ ജോക്കികളെ ആവശ്യപ്പെട്ടുകൊണ്ട് ഉള്ള പരസ്യം കണ്ടത് . ഏകദേശം ഒരു മിനിറ്റ് നീളുന്ന സംഭാഷണം റെക്കോർഡ് ചെയ്തു സി ഡി ആക്കി നൽകണം ആയിരുന്നു . അത് പോലെ തന്നെ റെക്കോർഡ് ചെയ്തു , എന്റെ അച്ചന്റെ കൈയിൽ കൊടുത്തു വിട്ടുവെങ്കിലും അച്ഛൻ ജോലി തിരക്കിൽ അത് സമയത്തു കൊടുക്കുവാൻ മറന്നു പോയി . അങ്ങനെ ആദ്യ അവസരം നഷ്ട്ടപെട്ടു . പിന്നീട് നാല് വർഷത്തിന് ശേഷം ആണ് വീണ്ടും അവസരം കിട്ടിയത് . അന്ന് മുതൽ ഏകദേശം 7 വർഷത്തോളും റേഡിയോ മാൻഗോയിൽ തുടർന്നു .

റേഡിയോ ജോക്കി ആകുവാൻ ഉള്ള ആദ്യ അവസരം നഷ്ടപ്പെട്ടപ്പോൾ വിഷമമായോ ? പിന്നീട് എന്ത് ചെയ്യുക ആയിരുന്നു ?

തീർച്ച ആയും . അതിനു ശേഷം ആണ് എയർ ഇന്ത്യയിൽ ജോലി ചെയ്തത് . പിന്നീട് ആ ജോലി ഉപേക്ഷിക്കുകയും കൊച്ചി എസ്. സി .എം .എസ് ഇൽ നിന്ന് എം ബി എ പൂർത്തിയാക്കി .വളരെ കുറച്ചു നാളുകൾ മാത്രം ആ രംഗത്ത് ജോലിയും ചെയ്തിരുന്നു .

ടെലിവിഷൻ രംഗത്ത് ജോലി ചെയ്തിട്ടുണ്ടോ ?

ഉണ്ട് . കൈരളി ടി വി യിൽ ഹലോ ഗുഡ് ഈവനിംഗ് എന്ന പ്രോഗ്രാമിന്റെ ആദ്യകാല അവതാരക ആയിരുന്നു . ഏകദേശം മൂന്നു വർഷത്തോളും ഹലോ ഗുഡ് ഈവനിംഗ് ചെയ്തു . അത് പോലെ തന്നെ ഗുഡ് മോർണിംഗ് ഗൾഫ് എന്ന പേരിൽ ഗൾഫ് മലയാളികൾക്കായി ഒരു പരിപാടിയുടെ അവതാരക ആയിരുന്നു . കൂടാതെ ധാരാളം സ്പെഷ്യൽ ഇന്റർവ്യൂസ് ചെയ്തിട്ടുണ്ട് .

ടെലിവിഷൻ ചാനലുകളെ അപേക്ഷിച്ചു , ഒരു പക്ഷെ നമ്മുടെ ശബ്‍ദം കൊണ്ട് മാത്രം പിടിച്ചു നിക്കണ്ട ഒരു ജോലി ആണിത് . എന്ത് കൊണ്ടാണ് ഇത്രയും റിസ്ക് ഉള്ള ജോലി തന്നെ തിരഞ്ഞെടുത്തത് ?

എനിക്ക് അങ്ങനെ പ്രയാസം ഉള്ള ഒരു ജോലി ആയി തോന്നിയിട്ടില്ല . അവതാരക അല്ലെങ്കിൽ അഭിമുഖങ്ങൾ ചെയുക എന്നതൊക്കെ വളരെ സന്തോഷത്തോടെ ചെയ്തിരുന്ന ഒരു ജോലി ആണ് .എൻ്റെ മനസ്സിൽ ഉള്ള ഒരു ജോലിയും ഇതൊക്കെ തന്നെ ആയിരുന്നു . ശരി ആണ് നമ്മുടെ ശബ്ദം ആണ് ഈ രംഗത്ത് ഏറ്റവും പ്രധാനം . 3 -4 മണിക്കൂർ ആളുകളെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുക എന്നത് ചെറിയ കാര്യമല്ല . ഈ ജോലിയോടുള്ള പ്രത്യേക താല്പര്യം തന്നെ ആണ് ഈ ജോലിയിൽ എത്തുവാൻ കാരണം .

ഒരു പക്ഷെ 100 ഇൽ കൂടുതൽ അഭിമുഖങ്ങൾ ഏടുത്ത ആൾ എന്ന നിലയിൽ, ആരുടെ ഇന്റർവ്യൂ ആയിരുന്നു പ്രയാസകരം ?

അത് മമ്മൂക്കയുടെ ഇന്റർവ്യൂ ആയിരുന്നു . അത് അദ്ദേഹത്തോടുള്ള ബഹുമാനവും പിന്നെ ഒരു ചെറിയ പേടിയും കൂടി ആയപ്പോൾ ഒരു ചെറിയ ഉൾഭയം ഉണ്ടായിരുന്നു . എങ്കിലും അദ്ദേഹത്തിന്റെ പ്രൊഫഷണലിസം കൊണ്ട് , കുറച്ചു നിമിഷങ്ങൾ കൊണ്ട് ഞാൻ എന്റെ ആത്മവിശ്വാസം വീണ്ടെടുത്തു .

താങ്കളുടെ ശ്രോതാക്കളുടെ ഏറ്റവും വലിയ വിമർശനം എന്തായിരുന്നു ?

ഇന്റർവ്യൂ ചെയുന്ന ആളെ പേരെടുത്തു വിളിക്കുക എന്നത് ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ് . ഞങളുടെ കമ്പനിയിലും ആ നിയമം ബാധകം ആയിരുന്നു . അതും പല ശ്രോതാക്കൾക്കും ഇഷ്ടപെടില്ലായിരുന്നു . തന്നെക്കാളും മൂത്തവരെ ഒക്കെ പേര് വിളിക്കുന്നത് മോശമല്ലേ എന്നുള്ള രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നു .

താങ്കളുടെ ശ്രോതാക്കളുടെ ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ച അവസരം ?

ഈ അടുത്തകാലത്ത് അങ്കമാലി ഭാഗത്തു നിന്ന് ഒരു കാൾ വന്നിരുന്നു ലൈവ് പ്രോഗ്രാമിൽ . വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി , വെള്ളം നഷ്ട്ടപെടുക ആയിരുന്നു . ജല ധൗർലഭ്യം നേരിട്ട് കൊണ്ടിരുന്ന വേനലിൽ വെള്ളം നഷ്ടപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ . പൊതുമരാമത്തു വകുപ്പ് പണികൾ നടന്നതാണ് സംഭവം .ഞങ്ങൾ സ്ഥലം എം എൽ എ യെ ബന്ധപ്പെടുകയും ഉടൻ തന്നെ അതിനൊരു പരിഹാരം ആവുകയും ചെയ്തു . എന്തായാലും കുറെ ജലം നഷ്ടപെട്ടുവെങ്കിലും ജനങ്ങൾ സന്തോഷവാന്മാരായി .. ആളുകൾ അത് നേരിട്ട് വിളിച്ചു സന്തോഷം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു .

റേഡിയോ അവതാരക എന്ന നിലയിൽ ഏറ്റവും സന്തോഷം നൽകിയ അവസരം ?

ഒരു ദിവസം ഗപ്ഷപിൽ , പഠനം കഴിഞ്ഞിട്ട് ജോലി കിട്ടാത്ത ആളുകളുടെ പ്രശ്നങ്ങൾ സംസാരിക്കുക ആയിരുന്നു . ഒരു ചെറുപ്പക്കാരൻ ഫോൺ വിളിച്ചു തൻ്റെ വിഷമങ്ങൾ പങ്കു വെച്ചു . ഇത് കേട്ട ഒരു എംപ്ലോയർ , അതെ ഷോയിൽ തന്നെ വിളിച്ചു ആ ചെറുപ്പക്കാരന് ജോലി നൽകാം എന്ന് പറയുകയും ഇൻഫോപാർക്കിലെ തന്റെ ഓഫീസിൽ വരുവാൻ ഉള്ള അഡ്രസ്സും ഫോൺ നമ്പരും നൽകുകയും ചെയ്തു . അദ്ദേഹം ആ ജോലി നൽകുകയും ചെയ്തു .

അത് പോലെ തന്നെ ഒരു ദിവസം ലൈവ് ഷോയിൽ ഒരാൾ വിളിച്ചു താൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ ഒരു സൈക്കിൾ വിൽക്കേണ്ടി വന്നു എന്ന സങ്കടം പങ്കു വെച്ച് . ഇത് ലൈവിൽ കേട്ട വാങ്ങിയ ആൾ ആ സൈക്കിൾ അദ്ദേഹത്തിന് പണം വാങ്ങാതെ തിരിച്ചു നൽകി . അത് അദ്ദേഹം തന്നെ പിന്നീട് ഞങ്ങളെ വിളിച്ചു പറയുക ഉണ്ടായി . ഈ രണ്ടു കാര്യങ്ങളും വലിയ സന്തോഷം നൽകിയ അവസരണങ്ങൾ ആണ് .

പിന്നെ എനിക്ക് വ്യക്തിപരമായി സന്തോഷം തോന്നിയത് , ഞാൻ ജോലി രാജി വെച്ചു എന്നറിഞ്ഞപ്പോൾ മമ്മൂക്ക എന്നെ വിളിച്ചന്വേഷിച്ചു എന്നതാണ് .

റേഡിയോ മംഗോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പ്രോഗ്രാംസ് ആണ് ‘ഗപ്ഷപ് ‘.  അത് പോലെ തന്നെ സ്പോട് ലൈറ്റ് സ്പെഷ്യൽ ഇന്റർവ്യൂസ് .  ഈ രണ്ടു പ്രോഗ്രാംസിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഏതാണ് ?

രണ്ടും രണ്ടു രീതിയിൽ ഉള്ള പ്രോഗ്രാംസ് ആണ് . രണ്ടു പരിപാടികളും ഒരുപാട് ഇഷ്ടപെടുന്നു .

ശാലിനി നടത്തിയ ഇന്റർവ്യൂകളിൽ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ഏതാണ് ?

ഏടുത്തു പറയുവാൻ ഉള്ളത് രമേശ് പിഷാരടിയുടെ ഇന്റർവ്യൂ . അദ്ദേഹം തന്നെ ഒരു മികച്ച അവതാരകൻ ആണ്. ഞാൻ ഒരു ചെറിയ തുടക്കം കൊടുക്കുമ്പോൾ തന്നെ അദ്ദേഹം മറുപടി നൽകി കഴിയും . അത് കൊണ്ട് തന്നെ അഭിമുഖം നടത്തുന്ന ആൾ എന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടു കുറവായിരുന്നു എന്ന് തന്നെ പറയാം .

പിന്നെ മമ്മൂക്കയുടെ ഇന്റർവ്യൂ . പൊതുവെ ഗൗരവക്കാരൻ എന്ന അദ്ദേഹത്തെ കുറിച്ചുള്ള പരാതികളിൽ ഒന്നും ഒരു കഴമ്പും ഇല്ല . പ്രോഗ്രാമിന്റെ പളസ് അറിഞ്ഞു തന്നെ മമ്മൂക്ക സഹകരിക്കുക ആയിരുന്നു . അദ്ദേഹത്തെ പോലെ ഒരാളുടെ ഇന്റർവ്യൂ അത്രയും നന്നായി ചെയുവാൻ സാധിച്ചു എന്നത് തന്നെ ഒരു വലിയ കാര്യമാണല്ലോ .

എന്ത് കൊണ്ടാണ് ശ്രോതാക്കളുടെ ചങ്ക് തകർക്കുന്ന ഈ തീരുമാനം ?

സ്വരം നന്നായിരുക്കുമ്പോൾ പാട്ടു നിർത്തണം എന്നാണല്ലോ .

ഇപ്പോൾ ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുന്ന ശാലിനിയുടെ ഭാവി പരിപാടികൾ ?

നിലവിൽ ഒന്നും തീരുമാനിച്ചിട്ടില്ല . ഒരു ചെറിയ ബ്രേക്ക് എന്നെ ഉള്ളൂ. പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്ന് മാത്രം പറയാം .

ടെലിവിഷൻ അവതാരക ആയേക്കുമോ ?

ഞാൻ പറഞ്ഞല്ലോ .ഒന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല . ഒരു ചെറിയ ഇടവേള ….

ശാലീന സുന്ദരി ആയ ശാലിനി , സിനിമയിൽ അഭിനയിച്ചേക്കുമോ ?

ഇല്ലേ ഇല്ല . അഭിനയ രംഗത്തേക്ക് ഇല്ല .


എന്തായാലും വളരെ നന്ദി ആർ ജെ ശാലിനി അഥവാ ശാലിനി വിജയകുമാർ . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . കേരളന്യൂസ്‌ പോർട്ടലിന്റെ എല്ലാ വിധ ആശംസകളും നേരുന്നു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)