തന്നെ മദ്യപനാക്കാന്‍ ശ്രമമെന്ന് സൂസപാക്യം

Please follow and like us:
190k

കുര്‍ബാന ആവശ്യത്തിന് വൈന്‍ ആവശ്യപ്പെട്ട് എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കി അവഹേളിച്ചുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കുര്‍ബാന ആവശ്യത്തിനായി വളരെ നിസ്സാരമായ അളവില്‍ വൈന്‍ നല്‍കാനാണ് താന്‍ ആവശ്യപ്പെട്ടത്. അരയോ, ഒന്നോ ഔണ്‍സ് വൈന്‍ നല്‍കണം എന്ന് മാത്രമായിരുന്നു ആവശ്യം. ഈ അപേക്ഷയുടെ മറവില്‍ തന്നെ മദ്യപാനിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും അളവ് കുറയ്ക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ അതിനും തയ്യാറായിരുന്നുവെന്നും സൂസപാക്യം ആരോപിച്ചു.

മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയില്ലെന്നും അപമാനിച്ച് നിശബ്ദനാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും സൂസപാക്യം പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നയം പിന്‍വലിക്കുകയോ തിരുത്തകയോ ചെയ്യേണ്ടത് അനിവാര്യമാണ്. കേരളത്തെ വികസന, ക്ഷേമ സംസ്ഥാനമാക്കി മാറ്റാനാണ് ഉദ്ദേശമെങ്കില്‍ മദ്യലഭ്യത കൂട്ടാനുള്ള തീരുമാനം തെറ്റാണ്. മദ്യനയത്തെ എതിര്‍ക്കുന്നവരെയെല്ലാം അവഹേളിക്കുന്നതാണ് ഇപ്പോഴത്തെ പ്രവണതയെന്നും സൂസപാക്യം കേരളാ ന്യൂസിനോട് പ്രതികരിച്ചു . മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)