Thu. Apr 25th, 2024

കോളേജ് വിദ്യാര്‍ഥികളുടെ ലിപ് ലോക്ക് ചലഞ്ച്; നടപ‌ടിയുമായി പൊലീസ്

By admin Jul 22, 2022 #news
Keralanewz.com

മംഗളൂരു: മം​ഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികളുടെ ലിപ് ലോക്ക് ചുംബന വീഡിയോ വൈറല്‍. സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ ലിപ്‌ലോക് ചുംബനത്തില്‍ മുഴുകിയ കോളേജിലെ വിദ്യാര്‍ഥിനികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ന​ഗരത്തിലെ പ്രശസ്ത കോളേജിലെ കു‌ട്ടികളുടെ വീഡിയോയാണ് ചോര്‍ന്നത്. യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ഥിനികള്‍ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികള്‍ ലിപ് ലോക്ക് മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറുമാസം മുമ്ബ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുമ്ബ് വാട്‌സ്‌ആപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തതോ‌ടെ വൈറലായി. സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്‍കുട്ടി അവളുടെ കോളേജ് സുഹൃത്തിന്റെ മടിയില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. ആണ്‍കുട്ടികളില്‍ ഒരാള്‍ അടുത്ത ജോഡികളെ ചുംബിക്കാന്‍ വിളിക്കുന്നത് കേള്‍ക്കാം. സംഭവം രക്ഷിതാക്കളെ ആശങ്കയിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

Facebook Comments Box

By admin

Related Post