നടിയും അവതാരകയും ആയ എലീന പടിക്കൽ ..അഭിമുഖം

Please follow and like us:
190k

⁠⁠⁠എലീന പടിക്കൽ , മലയാളികളുടെ സ്വന്തം അവതാരക അതിലുപരി അഭിനയേത്രി . സുന്ദരി ആയ എലീനയുടെ വിശേഷങ്ങൾ ആണ് ഇന്ന് കേരളാ ന്യൂസിൽ . ഭാര്യ എന്ന ഒറ്റ സീരിയൽ മതി , എലീനയുടെ അഭിനയ മികവ് മനസിലാക്കാൻ . ഏഷ്യാനെറ്റ് , ഫ്‌ളവേഴ്‌സ് ടി വി , ഏഷ്യാനെറ്റ് പ്ലസ് , മഴവിൽ മനോരമ ,കൈരളി ടി വി എന്നിങ്ങനെ എല്ലായിടത്തും സ്റ്റാർ ആയ എലീന .

 

2017 ഇൽ ഏറ്റവും പോപ്പുലർ ആയ നടി എന്ന വിഭാഗത്തിൽ ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചത് എലീന പടിക്കലിനായിരുന്നു . ടെലിവിഷൻ രംഗത്ത് മികച്ച അഭിനയേത്രിക്കുള്ള തിക്കുറുശി അവാർഡ് എലീനക്കു ലഭിച്ചിരുന്നു . നല്ല അവതാരകക്കുള്ള അറ്റ്ലസ് ടെലിവിഷൻ അവാർഡ് നേടിയ വ്യക്തിയും ആണ് എലീന .

എലീനക്ക് എന്താണ് പ്രേക്ഷകരോട് പറയുവാൻ ഉള്ളത് എന്നു നോക്കാം ..

കുടുംബ സദസിന്റെ പ്രിയങ്കരി ആയ എലീനക്ക് കേരളന്യൂസിന്റെ സ്വാഗതം.

എലീന എന്ന അവതാരകയെ ആണോ അതോ എലീന എന്ന നടിയെ ആണോ ഇന്നിപ്പോൾ ഇവിടെ പരിചയപെടുത്തണ്ടത് ?

ഈ ചോദ്യത്തിന് എന്റെ ഉത്തരം എലീന എന്ന വ്യക്തിയെ ആണ് എന്നതാണ്. ഈ വ്യക്തി നടിയും ആണ് അവതാരകയും ആണ് .

ടെലിവിഷൻ രംഗത്തേക്കുള്ള ഒരു കടന്നു വരവ് വായനക്കാർക്കായി ഒന്ന് വിശദീകരിക്കുമോ ?

ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോ തേർഡ് സ്റ്റാൻഡേർഡിലായിരുന്നപ്പോ മുതലാണ് ഏഷ്യാനെറ്റിൽ ബട്ടർഫ്ളൈസ് എന്ന പ്രോഗ്രാം ആങ്കറിംങ് തുടങ്ങിയത് .അതിന് എനിക്ക് ബെസ്റ്റ് ആങ്കറിനുള്ള 2005 ലെ അവാർഡ് ലഭിച്ചു.പിന്നെ തുടർച്ചയായി പന്ത്രണ്ടാം ക്ളാസുവരെ അവതാരികയായി പ്രവർത്തിച്ചു .സൂര്യ ടി.വി,കിരൺ ടി.വി, ഏഷ്യാനെറ്റ്,ഏഷ്യാനെറ്റ് പ്ളസ്,കൈരളി ടി വി,ഏഷ്യാനെറ്റ് റേഡിയൊ തുടങ്ങിയവയിലൊക്കെ പ്രവർത്തിച്ചു. അവതാരികയുടെ റോളിൽ നീണ്ട പന്ത്രണ്ട് വർഷം.


ഇടക്കാലത്തു ഒരു ബ്രേക്ക് എടുത്തിരുന്നല്ലോ ?

ബംഗ്ളൂരുവിലെ പ്രസിദ്ധമായ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ച മൂന്നു വർഷക്കാലം ചെറിയ ബ്രേക്കെടുത്തിരുന്നു.എല്ലാത്തിൽ നിന്നും പഠനത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി പഠനവും എന്റെ ആങ്കറിംങ്ങും ഒരുമിച്ച് കൊണ്ടു പോകുവാൻ പറ്റാതെ വന്നു.ഞാൻ സീരിയസ്സായിപഠിച്ചു..നല്ലൊരു അടി പൊളി സ്റ്റുഡന്റായിരുന്നു.കുസൃതിയും അല്പസൊല്പം അലമ്പൊക്കെയുള്ള നാടൻ നസ്രാണി കുട്ടിയെപ്പോലെ ആസ്വദിച്ചിരുന്നു..ഞാനിന്നും ഓർമ്മിക്കുന്നു ..എന്റെ കോളേജ് ലൈഫ്..എന്റെ കൂട്ടുകാർ ശരിക്കും തകർപ്പൻ. പിന്നെ വെക്കേഷന് വന്നപ്പോ കൈരളി ചാനലിൽ ഒരു പ്രോഗ്രാം ആങ്കർ ചെയ്തു..അത് തുടർന്നപ്പോ സീരിയലിൽ അഭിനയിക്കുവാൻ ഒരോഫർ വന്നു.ആദ്യംഞാനത് വേണ്ടെന്ന് വച്ചു.അഭിനയിക്കുവാൻ അറിയില്ലായെന്നായിരുന്നു എന്റെ വിശ്വാസം അലീന പറഞ്ഞു.

അവിശ്വസനീയതയോടെ നോക്കിയപ്പോൾ ഉത്തരം ഇതായിരുന്നു..

“എനിക്കിപ്പോഴും അറിയില്ലാ. സത്യായിട്ടും”

എന്ന വാക്കുകളായിരുന്നു.ഈഅനുഗൃഹീത കലാകാരിയിൽ നിന്നും ഉയർന്നത്..

പിന്നെ ഏഷ്യാനെറ്റിലെ എന്റെ സുഹൃത്തുകൾ നിർബന്ധിച്ചപ്പോൾ സമ്മതിച്ചുവെന്നുമാത്രം.എന്റെ വളർച്ചയിൽ എനിക്ക് എന്നും കൂട്ടായിരുന്നത് ഏഷ്യാനെറ്റാണ് അവരെ മറക്കാൻ പറ്റില്ല ..അങ്ങിനെയാണ് ഭാര്യയെന്ന സീരിയലിലേക്ക് വരുന്നത്.


സീരിയൽ രംഗത്തേക്കുള്ള കടന്നു വരവ് ഒന്ന് വിശദീകരിക്കാമോ ?

പറഞ്ഞപ്പോലെ ഞാനാദ്യം അവതാരികയുടെ റോളിൽ നിന്നുമാണ് അഭിനേത്രിയിലേക്ക് വരുന്നത്.ഏഷ്യാനെറ്റുകാര് പറഞ്ഞ പ്രധാന കാര്യം ആങ്കറിംഗ് പ്രൊഫഷണിൽ നിന്നും വരുന്ന ഒരു ഫാഷനബിൾ ആയ മോഡേണായ മെലിഞ്ഞ പെൺകുട്ടിയേയാണ് അവരുദ്ധേശിക്കുന്നതെന്ന് ആണ് .ഞാനൊരു മലയാളിയാണെങ്കിലും മലയാളി ലുക്കില്ലാത്ത ഒരാളെയാണെന്നും അതിനു പറ്റിയ രൂപഭാവാദികളാണ് എനിക്കുള്ളതെന്നും പറഞ്ഞപ്പോ രണ്ടും കൽപ്പിച്ചൊരു എടുത്ത് ചാട്ടം.അതാണെന്റെ സീരിയൽ എന്ട്രി.

ഭാര്യ സീരിയൽ ഇപ്പോൾ സൂപ്പർ ഹിറ്റ് ആണല്ലോ .നേരിൽ കാണുമ്പോൾ പ്രേക്ഷകരുടെ ഒരു പ്രതികരണം എങ്ങനെ ?

ഭാര്യ സീരിയൽ നന്നായി പോകുന്നു.സൂപ്പർ ഹിറ്റാണ്.തല്ലൊന്നും മേടിക്കേണ്ടി വന്നിട്ടില്ലാ…പിന്നെ ഒരിക്കൽ വളരെ പ്രായമുള്ള ഒരമ്മച്ചി എന്നോട് ദേഷ്യപ്പെട്ടു കൂറുമ്പ് കൂടുതലായെന്നൊക്കെ പറഞ്ഞു.. ഓരോ കാര്യത്തിനും പ്രശ്നങ്ങളുണ്ടാക്കി കുടുംബ ജീവിതം നശിപ്പിക്കരുതെന്ന് പറഞ്ഞു.പിന്നെ കുറേ ഉപദേശവും..അത് അഭിനയമാണെന്ന് പറഞ്ഞിട്ടൊന്നും അ അമ്മച്ചി എന്നെ വിട്ടില്ലാ.ഏതായാലും അവസാനം എന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു..അത് മറക്കാനാവാത്ത ഒരു സംഭവമാണ്.

 

ഇനിയിപ്പോൾ സിനിമയിൽ ഒരവസരം കിട്ടിയാൽ ?
എന്തെങ്കിലും ഓഫറുകൾ ?

സിനിമയിലേക്ക് ധാരാളം അവസരങ്ങൾ വന്നിരുന്നു.ഞാനായിട്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.കാരണം എന്റെ പരിമിതി എനിക്കറിയാം .പ്രേമ രംഗങ്ങളിൽ എനിക്ക് അഭിനയിക്കുവാനറിയില്ല.അതൊട്ട് ഇഷ്ടപ്പെടുന്നുമില്ല.ബോൾഡായ സ്ത്രീ കഥാപാത്രങ്ങൾ ഫൂലൻ ദേവിയെ പോലുള്ളതോ,കബാലി ടൈപ്പോ ആയ കഥാപാത്രങ്ങളാണെൽ ചിലപ്പോ …

ഒന്നു നിർത്തിയിട്ട് അലീന പറഞ്ഞു തുടങ്ങി ..

പരീക്ഷണത്തിന് മുതിർന്നേക്കാൻ പാടില്ലാതെയില്ല കൊട്ടോ..വീണ്ടും മനോഹരമായൊരു പുഞ്ചിരിയോടെ തലയാട്ടി.

പുതിയ പ്രൊജെക്ടുകൾ ?

പുതിയ പ്രോജക്ട് ഒന്നുംതന്നയില്ലാ.സിനിമയിലും സീരിയലിലും ഇനി അഭി നയിക്കില്ല.ഇതെന്റെ ലാസ്റ്റ് പ്രോജക്ട് ആണ്.ഭാര്യ’ എന്റെ അവസാനത്തെ സീരിയലാണ്.
അവതാരികയെന്ന നിലയിൽ ഒരു പക്ഷേ പ്രേക്ഷകർ കുറച്ച് കാലം കൂടി സഹിക്കേണ്ടി വന്നേക്കാം..ചിലപ്പോ ബുദ്ധിമുട്ടിക്കില്ലാന്നും വരാം .

പാതി ചിരിയോടെ മലയാളക്കരയൂടെ കുടുംബ സദസ്സിന്റെ പ്രിയതാരം എലീന പടിക്കൽ കേരള ന്യൂസിനോട് മനസ്സു തുറന്നൂ.

ബാംഗ്ലൂരിൽ പഠിക്കുന്ന എലീന പഠനവും ഷൂട്ടിങ്ങും എങ്ങനെ കൊണ്ട് പോകുന്നു ?

പഠിത്തം ഞാനൊരിക്കലുംവിട്ടിട്ടില്ല.അതെന്റെ ഫസ്റ്റ് പ്രിഫറൻസ് ആയിരുന്നു.അവധിദിനങ്ങളിലായിരുന്നു ഷൂട്ടിംങ്ങ്.പിന്നെ അത്യാവശ്യസമയത്ത് ലീവെടുക്കും അത് കൊച്ചിയിലാണെങ്കിലുംതിരുവനന്തപുരത്താണെങ്കിലും അറേഞ്ച് ചെയ്തു പോരും.വീട്ടുകാരും എന്റെ കോളേജുകാരും നല്ല സപ്പോർട്ടാണ് തന്നത്.അവരോടുള്ള കടപ്പാട് വളരെ വലുതാണ്. പരീക്ഷ സമയത്ത് ഷൂട്ട് ഒഴിവാക്കി തരുമായിരുന്നു.അതുകൊണ്ട് പഠനവും അഭിനയവും ഒരുമിച്ചുകൊണ്ടു പോകുവാൻ കഴിഞ്ഞു.

സൂപ്പർ ഹിറ്റ് നായിക സീരിയലിൽ പ്രതിഫലം കൂടിയെന്ന് കേട്ടുവല്ലോ ?

അത് ശരി അല്ല . ഞാൻ അങ്ങനെ കൃത്യമായ പ്രതിഫലം പറഞ്ഞു ഒരു വർക്കും ചെയ്യാറില്ല . ആരോടും കണക്കു പറഞ്ഞിട്ടും ഇല്ല . ഒരു പക്ഷെ ആരെങ്കിലും കൂടുതൽ പ്രതിഫലം തരാം എന്നാണ് പറഞ്ഞാൽ പോലും എനിക്ക് നല്ലതു തോന്നിയാൽ മാത്രമേ ഞാൻ ചെയുക ഉള്ളൂ . പ്രതിഫലം കൂട്ടി എന്നതൊക്കെ വെറുതെ പറയുന്നതാണ് .

ഭാവി പരിപാടികൾ എന്തെല്ലാം ?

ഭാവി പരിപാടികൾ ഒന്നും തന്നെ ഇല്ല .ഇപ്പോൾ ഞാൻ എം ബി എ ചെയുക ആണ് . ഒരു ഐ പി എസ് ഓഫീസർ ആവുക എന്നതാണ് എൻ്റെ ലക്‌ഷ്യം . അതിനായി ശ്രമിക്കണം . ഒരു വട്ടമേ എഴുതുകയുള്ളൂ . കിട്ടിയാൽ കിട്ടി . ഇല്ലങ്കിൽ ഇല്ല . ഇനി ഒന്നുമായില്ലങ്കിൽ എം ബി എ ക്കു ശേഷം വിദേശത്തു പോയി , ജോലി ചെയ്യുക എന്നതാണ് ലക്‌ഷ്യം .

എലീന എന്ന വ്യക്തിയെ കുറിച്ച് ?

എല്ലാവരെയും പോലെ ഒരു അടിപൊളി ജീവിതം ആണ് ഇഷ്ടപ്പെടുന്നത് . സെലിബ്രിറ്റി ലൈഫ് ഇഷ്ടമേ അല്ല . അതുകൊണ്ടു തന്നെ ആണ് സിനിമ മോഹം ഇല്ല എന്ന് പറഞ്ഞത് . ബാംഗ്ലൂരിൽ ഉള്ള ആളുകൾക്ക് അറിയാം , ഞാൻ നടന്നാണ് അതിലെ പോകുന്നത് . എല്ലാരെ പോലെയും ചായക്കടയിൽ കയറി ചായകുടിക്കുക , അടിച്ചു പൊളിക്കുക ഇതൊക്കെ ആണ് എന്റെ ഇഷ്ടങ്ങൾ .

 

വളരെ നന്ദി എലീന പടിക്കൽ കേരളാ ന്യൂസിനോട് സഹകരിച്ചതിൽ . കേരളാ ന്യൂസിന്റെ എല്ലാ വിധ ആശംസകളും നേരുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)