Fri. Apr 19th, 2024

യൂട്യൂബര്‍ സൂരജ് പാലാക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു

By admin Jul 30, 2022 #news
Keralanewz.com

കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആണ് യൂട്യൂബര്‍ അറസ്റ്റിലായത്.

പതിനാല് ദിവസത്തേക്കാണ് സൂരജ് പാലാക്കാരനെ റിമാന്‍റ് ചെയ്തത്.
വ്ലോഗര്‍ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അറസ്റ്റ് ചെയ്തത്
ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ്.

ഇന്നലെ രാവിലെ എറണാകുളം എസിപിക്ക് മുന്‍പാകെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹാജരായ സൂരജ് പാലാക്കാരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നുമായിരുന്നു സൂരജ് പാലാക്കാരന്‍റെ പ്രതികരണം

Facebook Comments Box

By admin

Related Post