Fri. Apr 26th, 2024

പ്ല​സ് വ​ണ്‍ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്: പ്ര​​​വേ​​​ശി​​​ച്ച​​​ത് ഒ​​​രേ​​​സ​​​മ​​​യം ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍

By admin Jul 31, 2022 #news
Keralanewz.com

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​യ​​​ല്‍ റി​​​സ​​​ള്‍​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന പോ​​​ര്‍​​​ട്ട​​​ലി​​​ന്‍റെ നാ​​​ലു സെ​​​ര്‍​​​വ​​​റു​​​ക​​​ളി​​​ലും ഒ​​​രേ​​​സ​​​മ​​​യം ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ട്ര​​​യ​​​ല്‍ റി​​​സ​​​ള്‍​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സം നേ​​​രി​​​ട്ട​​​തെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.ഡാ​​​റ്റാ സെ​​​ന്‍റ​​​ര്‍, ഐ​​​ടി മി​​​ഷ​​​ന്‍, എ​​​ന്‍​​​ഐ​​​സി അ​​​ധി​​​കൃ​​​ത​​​ര്‍ എ​​​ന്നി​​​വ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സെ​​​ര്‍​​​വ​​​റു​​​ക​​​ള്‍ ഒ​​​രു​​​ക്കി പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.50 വ​​​രെ 1,76, 076 പേ​​​ര്‍ റി​​​സ​​​ള്‍​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും അ​​​തി​​​ല്‍ 47,395 പേ​​​ര്‍ അ​​​പേ​​​ക്ഷ​​​യി​​​ല്‍ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കു​​​ക​​​യും ചെ​​​യ്തു.

പരാതി പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല എ​​​ന്ന പ​​​രാ​​​തി ഉ​​​ട​​​ന്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​​​കു​​​ട്ടി. വെ​​​ള്ളി രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി വൈ​​​കി​​​യും വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. പോ​​​ര്‍​​​ട്ട​​​ല്‍ ഹാ​​​ങ് ആ​​​യ​​​താ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. ഈ ​​​പ്ര​​​ശ്നം എ​​​ത്ര​​​യും വേ​​​ഗം പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ല്‍ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്താ​​​ന്‍ ന​​​ല്‍​​​കി​​​യ സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടേ​​​ണ്ടി​​​വ​​​രി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ പൂ​​​ര്‍​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​യ​​​ര്‍​​​സെ​​​ക്ക​​​ന്‍​​​ഡ​​​റി വ​​​കു​​​പ്പ് ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന നി​​​ര്‍​​​ദേ​​​ശം. എ​​​ന്നാ​​​ല്‍ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ര്‍ ഉ​​​ണ്ടാ​​​യ​​​തോ​​​ടെ കു​​​ട്ടി​​​ക​​​ള്‍​​​ക്ക് പ​​​ല​​​ര്‍​​​ക്കും സൈ​​​റ്റി​​​ല്‍ ക​​​യ​​​റാ​​​ന്‍ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി ന​​​ല്‍​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും ഈ ​​​ആ​​​വ​​​ശ്യം മ​​​ന്ത്രി ത​​​ള്ളി​​​യ​​​തോ​​​ടെ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്.

Facebook Comments Box

By admin

Related Post