Fri. Apr 26th, 2024

പന്തളത്ത് എംഡിഎംഎ പിടിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു, അന്വേഷണത്തിന് പ്രത്യേകസംഘം , യുവതിയെ കൂട്ടിയത് കച്ചവടം മെച്ചപ്പെടുത്താന്‍

By admin Aug 1, 2022 #news
Keralanewz.com

പത്തനംതിട്ട :പന്തളത്തെ ലോഡ്ജില്‍ നിന്നും 154 ഗ്രാം എം ഡി എം എ യുമായി 5 പ്രതികളെ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ്.പ്രതികള്‍ തങ്ങിയ ലോഡ്ജ് മുറിയില്‍ നിന്നും ഗര്‍ഭ നിരോധന ഉറകളും ലൈംഗിക ഉത്തേജന ഉപകരണവും കൂടാതെ,25000 രൂപയും,, രണ്ട് മിനി വെയിങ് മെഷീനും കണ്ടെടുത്തിരുന്നു. കൂടാതെ ഇവര്‍ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു ബൈക്കും 9 മൊബൈല്‍ ഫോണുകളും പെന്‍ ഡ്രൈവുകളും ഇന്നലെ പോലീസ് സംഘം പിടിച്ചെടുത്തിരുന്നു.


അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ട്, പത്തനംതിട്ട കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍, ചെറിയ അളവുകളില്‍ വിപണനം ചെയ്തുവരുന്ന സംഘത്തില്‍ പെട്ടവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലില്‍ വെളിവായിട്ടുണ്ട്. ഇവരെല്ലാവരും ലഹരിമരുന്നുകളുടെ വാഹകരായി പ്രവര്‍ത്തിക്കുകയാണ്. ബാഗ്ലൂരില്‍ നിന്നാണ് എം ഡി എം എ എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു

.10 ഗ്രാം വരെ കൈവശം സൂക്ഷിച്ചാല്‍ ജാമ്യം കിട്ടുമെന്ന് അറിഞ്ഞുകൊണ്ട്, ഒരുമിച്ച് വലിയ അളവ് കേന്ദ്രത്തിലെത്തിച്ചശേഷം ചെറിയ അളവില്‍ വിതരണം ചെയ്യുകയാണ് പതിവ്.
ഷാഹിനായെ ഒപ്പം ചേര്‍ത്തത് കച്ചവടം മെച്ചപ്പെടുത്താനാണ്, മോഡലിങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയാണ് സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം തുടരുന്നതിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി പറഞ്ഞു. ഇത്തരം സംഘങ്ങളെക്കുറിച്ചും മറ്റും ഊര്‍ജ്ജിതമായ അന്വേഷണം തുടരുമെന്നും, ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും അടിച്ചമര്‍ത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

Facebook Comments Box

By admin

Related Post