Fri. Apr 26th, 2024

ലോക്ക്ഡൗണില്ല്‍ കൂടുതല്‍ ഇളവുകള്‍ നൽകുന്നു; ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും

By admin Jul 13, 2021
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റം.

15 ശതമാനത്തിന് താഴെ ടിപിആറുള്ള മേഖലകളിലെ കടകള്‍ക്ക് രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാം. നേരത്തെഎ, ബി, സി വിഭാഗത്തിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് പ്രവര്‍ത്തന സമയം രാത്രി ഏഴ് മണി വരെമാത്രമായിരുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ബാധകമല്ല. കടകള്‍ ഏഴ്മണിക്ക് തന്നെ അടയ്ക്കണം. വാരാന്ത്യ നിയന്ത്രണങ്ങളിലും മാറ്റമില്ല.

ബാങ്കുകളില്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. നേരത്തെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരുന്നു ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇത് വലിയതോതിലുള്ള പരാതികള്‍ക്ക് കാരണമായിരുന്നു.

Facebook Comments Box

By admin

Related Post