Tue. Apr 23rd, 2024

അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ

By admin Aug 6, 2022 #news
Keralanewz.com

കോട്ടയം: അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ. തെള്ളകം കാളിച്ചിറയിൽ വീട്ടിൽ കെ. റ്റി ജോസഫ് മകൻ സാൻ ജോസഫ് (26)നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷത്തിനു മുമ്പ് മണർകാട് ഐരാറ്റുനടയില്‍ വച്ച് ഒരാളെ ആക്രമിച്ചതിനു ശേഷം  ഒളിവിൽ പോവുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിൽ സാൻ ജോസഫിനെ എറണാകുളം കാക്കനാട് നിന്നും പിടികൂടുകയായിരുന്നു. മണര്‍കാട് സ്റ്റേഷൻ എസ്. എച്ച്. ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി. എ, സി.പി.ഓ മാരായ പത്മകുമാർ, ലിജോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Facebook Comments Box

By admin

Related Post