കെ ജി മാർക്കോസ് പ്രതികരിക്കുന്നു

Please follow and like us:
190k

മലയാളത്തിന്റെ അതുല്യ കലാകാരൻ കെ ജി മാർക്കോസ് തൻ്റെ സങ്കടങ്ങൾ പങ്ക് വെക്കുന്നു . തന്റെ ഫേസ്ബുക് പേജിലാണ് വിഷമങ്ങൾ തുറന്നു പറയുന്നത് .

“ഞാന്‍ ഇന്നേ വരെ face book ല്‍ എന്റേതായ ഒരു പോസ്റ്റ്‌ ഇട്ടിട്ടില്ല. ഇപ്പോഴും ഇടണമോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു.. ജീവിതത്തിന്റെ പകുതിയിലധികം പിന്നിട്ടു. ഇനി എന്തിനാണ് വൈകുന്നതെന്ന് കരുതി എഴുതാന്‍ തീരുമാനിച്ചു.

കഴിഞ്ഞ 38 വര്‍ഷമായ് സംഗീത രംഗത്ത് ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ തെറ്റില്ലാതെ പാടുവാന്‍ സാധിച്ചു. നൂറില്‍പ്പരം ചലച്ചിത്രങ്ങള്‍ ഉള്‍പ്പടെ വിവിധങ്ങളായ ഏതാണ്ട് 15,000-ല്‍ പ്പരം ഗാനങ്ങള്‍ പാടുവാന്‍ കഴിഞ്ഞു. ചില ഗാനങ്ങള്‍ ലോക മലയാളികളുടെ മനസ്സില്‍ എന്നെ ഓര്‍മ്മിക്കത്തക്കവിധം പതിഞ്ഞു. അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. നന്ദിയുള്ളവനാണ്. എന്നാല്‍ എന്‍റെ വീഴ്ച ആഗ്രഹിക്കുന്ന ഒരുവിഭാഗം എന്നെ എന്നും ലക്‌ഷ്യം വച്ചിരുന്നു.അത് ഈ 59 -)0 വയസിലും തുടരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. അതിനിടയിലാണ് എന്‍റെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥന മൂലം ഞാന്‍ പിടിച്ചു നില്‍ക്കുന്നത്.

ഞാന്‍ സിനിമ റെക്കോര്‍ഡിംഗ് രംഗത്ത് വന്ന നാള്‍മുതല്‍ അന്നത്തെ സാഹചര്യത്തില്‍ പലവിധത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. കിട്ടിയ ഗാനങ്ങള്‍ ചെറുതായെങ്കിലും ശ്രദ്ധിക്കപ്പെടുത്താന്‍ കഴിഞ്ഞു.പക്ഷേ പുറത്തു വന്ന അതിന്റെ ക്വാളിറ്റി പലപ്പോഴും വേദനാജനകമായിരുന്നു. പിന്നീട് നൂറുകണക്കിന് ഭക്തിഗാനങ്ങളും മറ്റും നല്ല ശബ്ദത്തിലും റെക്കോര്‍ഡിംഗിലും പ്രൈവറ്റായി റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടു. you tube ല്‍ കയറി നോക്കിയാല്‍ നൂറുകണക്കിന് വിവിധങ്ങളായ ഗാനങ്ങള്‍ കേള്‍ക്കാം.എന്നിട്ടും ഒരു വൈരാഗ്യം പോലെ ആരും അവസരങ്ങള്‍ തന്നില്ല. ചിലര്‍ അവന് കൊടുക്കണ്ട എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “റാന്‍” മൂളാന്‍ തയാറല്ലാതിരുന്നതുകൊണ്ട് ജില്ലകളിലെ സാംസ്‌കാരിക നേതൃത്വവും, ഉദ്യോഗസ്ഥരും ,റേഡിയോ- ദൃശ്യ -പത്ര മാധ്യമങ്ങളും സഹായിച്ചില്ല. എന്‍റെ ഗാനങ്ങള്‍ FM ലും ചാനലുകളിലും ഞാന്‍ കണ്ടിട്ടില്ല..കേട്ടിട്ടില്ല.

ആദ്യ കാലത്ത് വളരെ തുഛ്മമായ തുകയെ പ്രതിഫലമായി കിട്ടിയിരുന്നുള്ളൂ. പലപ്പോഴും കിട്ടാറൂണ്ടായിരുന്നുമില്ല.അഞ്ചു പൈസാ കയ്യിലില്ലാതിരുന്ന കാലത്താണ് നമ്മളെ മുതലാക്കിയിരുന്നതെന്നോര്‍ക്കണം. ഗാനമേളക്കാണെങ്കിലും മറ്റ് പ്രൈവറ്റ് റെക്കോര്‍ഡിംഗിനാണെങ്കിലും, വരുന്നവര്‍ ദാരിദ്ര്യം മാത്രമാണ് എന്നും പറഞ്ഞിരുന്നത്. അത് ഇന്നും തുടരുന്നു.എല്ലാവര്‍ക്കും പ്രോഗ്രം വേണം. പക്ഷേ “പ്രീ” വേണം.കാശു മുടക്കാന്‍ കഴിയില്ല. അത് കേരളീയരുടെ ഒരു ശൈലിയാണ്. നമ്മള്‍ പിന്നെ വായൂ ഭക്ഷിക്കുമോ?? ഇതും മറ്റു ജോലികള്‍ പോലെ ഒരു തൊഴിലാണെന്നവര്‍ ഓര്‍ക്കുന്നില്ല. എന്നും ഏതെങ്കിലും വിധത്തില്‍ മുതലാക്കാനാണ്‌ മിക്കവരും ശ്രമിച്ചത്‌.. ഒന്നുകില്‍ സുഹൃത്ത് ബന്ധം, അല്ലെങ്കില്‍ പരിചയം – കുടുംബബന്ധം – ഔദ്യോഗിക സ്ഥാനം -അങ്ങനെ പോകുന്നു….
എത്ര ഗംഭീരമായ് പെര്‍ഫോം ചെയ്താലും നമുക്കു തരാന്‍ കാശില്ല- അംഗീകാരവുമില്ല..അവാര്‍ഡുകളും അവസരങ്ങളും ചിലര്‍ക്ക് റിസര്‍വ് ചെയ്തത് പോലെയാണ്.അവര്‍ക്ക് സ്തുതി പാടിക്കൊണ്ടേയിരിക്കുന്നു.ഞാന്‍ പാടിയ എത്രയോ നല്ല ഗാനങ്ങള്‍
you tube ല്‍ ഉണ്ട്. അതൊന്നു appreciate ചെയ്യുവാനോ, നമ്മളെ ഒന്നു പരീക്ഷിക്കുവാന്‍ പോലുമോ തയ്യാറല്ല. അഥവാ പരീക്ഷിച്ചാല്‍ ഒരു നേര്ച്ച പോലെ പാടിച്ച് ഒഴിവാക്കും. അവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് ആവശ്യത്തിനു സമയം കൊടുക്കും.അവസരങ്ങള്‍ കിട്ടിയാലല്ലേ നമുക്കു നമ്മുടെ കഴിവുകള്‍ കാണിക്കുവാന്‍ സാധിക്കുകയുള്ളൂ..എന്‍റെ posting
കളും, പാട്ടുകളും ഒക്കെ കേട്ടിട്ട് നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം നിങ്ങള്‍ തീരുമാനിക്കുക. . ഇന്നു നടക്കുന്ന ഓരോ പരിപാടിയും കഴിയുമ്പോള്‍, ഇനിയും ഒരു അങ്കത്തിനു കൂടി ബാല്യമുണ്ട് എന്നെന്റെ അഭ്യുദയകംഷികള്‍ പറയുമ്പോള്‍ അതിനുള്ള അവസരങ്ങള്‍ പൊതുവേദിയിലായാലും ദൃശ്യമാധ്യമങ്ങളിലായാലും ലഭിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരും..”

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)