Fri. Apr 26th, 2024

കോട്ടയത്ത് ലോറി സ്‌കൂട്ടറിലും കാറിലും ഇടിച്ച് അപകടം; ദമ്പതിമാർക്ക് ദാരുണാന്ത്യം

By admin Aug 12, 2022 #news
Keralanewz.com

കോട്ടയം: എം.സി. റോഡിൽ നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് ദമ്പതിമാർ മരിച്ചു. പള്ളം മംഗലപുരം വീട്ടിൽ സുദർശൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. ഈ സമയം എതിർദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു. ഗുരുതരമായ പരിക്കുകളോടെ സുദർശനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ചിങ്ങവനം പോലീസ് കേസെടുത്തു

Facebook Comments Box

By admin

Related Post