ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ​യും മെ​ട്രോ; ഓ​ണ്‍​ലൈ​നി​ല്‍ വൈ​റ​ലാ​യി ന​മ്മു​ടെ മെ​ട്രോ

Please follow and like us:
190k

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍റേ​ഴ്‌​സി​ന് ജോ​ലി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ വൈ​റ​ലാ​യി. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്‌​ളി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റു​ചെ​യ്ത വീ​ഡി​യോ​യ്ക്ക് കേ​ര​ള​ത്തി​നു പു​റ​മെ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​വ​രെ 14.31 ല​ക്ഷം ആ​ളു​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു. 29,588 പേ​ര്‍ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​സ് ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്‌​സ് വീ​ഡി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി തേ​ടി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്ത​ര്‍​ദ്ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ബ​സ് ഫീ​ഡ് വെ​ബ്‌​സൈ​റ്റും ദേ​ശീ​യ ത​ല​ത്തി​ലെ ക്വി​ന്‍റ്, സ്‌​കൂ​പ്പ് വൂ​പ്, സ്‌​റ്റോ​റി പി​ക്ക്, ബീ​യിം​ഗ് ഇ​ന്ത്യ​ന്‍ തു​ട​ങ്ങി​യ സൈ​റ്റു​ക​ളും ഫേ​സ്ബു​ക്കി​ലെ വീ​ഡി​യോ സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത ന​ല്‍​കി.

സി​എ​ന്‍​എ​ൻ ചാ​ന​ലും വാ​ര്‍​ത്ത ഏ​റ്റെ​ടു​ക്കു​ക​യു​ണ്ടാ​യി. 30 സെ​ക്ക​ന്‍റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ജൂ​ണ്‍ 16നാ​ണ് പി​ആ​ർ​ഡി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. ട്രാ​ന്‍​സ്‌​ജെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ട്രാ​ന്‍​സ്‌​ജെ​ന്‍റേ​ഴ്‌​സും സ്വ​പ്‌​ന​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളു​മു​ള്ള സാ​ധാ​ര​ണ മ​നു​ഷ്യ​ര്‍ ത​ന്നെ​യാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് വീ​ഡി​യോ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​ന്ന​ത്. 23 ട്രാ​ന്‍​സ്‌​ജെ​ന്‍റേ​ഴ്‌​സി​നാ​ണ് കൊ​ച്ചി മെ​ട്രോ​യി​ല്‍ ജോ​ലി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)