Thu. Mar 28th, 2024

വടശേരികര പുഴയിൽ കാണാതായ ബഷിറിൻ്റെ മൃതദേഹം ഈരാറ്റുപേട്ട നന്മ കൂട്ടം കണ്ടെത്തി

By admin Aug 12, 2022 #news
Keralanewz.com

പത്തനംതിട്ട :റാന്നി വടശേരികരയിൽ പേഴുംപാറ പഞ്ചായത്തിൽ ഇന്നലെ ഉച്ചയോടെ പുഴയിൽ കാണാതായ കുന്നിനിയിൽ വീട്ടിൽ (ബഷീർ 45) ന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട ടീം നന്മകൂട്ടം കണ്ടെടുത്തു.ഇന്നലെ വടശ്ശേരികര പുഴയിൽ കുളിക്കാനിറങ്ങിയ ബഷീർ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ഫയർ ഫോഴ്സും വൈകിട്ട് 6 മണി വരെ നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല.

ഇന്ന് രാവിലെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തെ റാന്നി  DySP യുടെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ടയിൽ നിന്നും 4 പേർ അടങ്ങുന്ന ടീം നന്മകൂട്ടം റാന്നി വടശേരികരയിലേക്ക് രാവിലെ ഒമ്പത് മണിക് പുറപ്പെടുകയും ഉച്ചയ്ക്ക് രണ്ട് മാണിയോടെ ബഷീറിന്റെ ബോഡി കണ്ടെത്തുകയും ചെയ്തു.ടീം നന്മക്കൂട്ടം പ്രസിഡന്റ്‌ അഷ്റഫ്ക്കുട്ടി നേതൃത്വത്തിൽ മുഹമ്മദ് റാഫി എം, ശിഹാബ്, അജിനാസ് എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്

Facebook Comments Box

By admin

Related Post