Fri. Apr 26th, 2024

നാളെ ബിവറേജസുകള്‍ക്ക് അവധി; ലോട്ടറി നറുക്കെടുപ്പും ഉണ്ടാകില്ല

By admin Aug 14, 2022 #news
Keralanewz.com

തിരുവനന്തപുരം: നാളെ ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചാ ണ് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.നാളത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിന്‍വിന്‍ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പിനു ശേഷം ചൊവ്വാഴ്ച്ചത്തെ സ്ത്രീ ശക്തി നറുക്കെടുപ്പ് മാത്രമായിരിക്കും ഇനി ഉണ്ടാകുക

Facebook Comments Box

By admin

Related Post