Fri. Mar 29th, 2024

തൃശ്ശൂരില്‍ ബ്യൂട്ടി സ്പായുടെ മറവില്‍ മയക്കുമരുന്ന് വ്യാപാരവും പെണ്‍വാണിഭവും, യുവാവും യുവതിയും അറസ്റ്റില്‍

By admin Aug 21, 2022 #news
Keralanewz.com

തൃശൂര്‍ ശങ്കരയ്യ റോഡിലെ ഡ്രീംസ് യുണിസെക്‌സ് ബ്യൂട്ടി സലൂണ്‍ & ബോഡി സ്പായില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ പിടികൂടി.

ഇത് സംബന്ധിച്ച്‌ പട്ടാമ്ബി സ്വദേശി അഭിലാഷ്, മൈലിപ്പാടം സ്വദേശി ഹസീന (35) എന്നിവരെ അറസ്റ്റു ചെയ്തു. ഹസീനയും അഭിലാഷും ചേര്‍ന്ന് ബ്യൂട്ടി സ്പാ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ടെന്നും അവിടെയെത്തുന്നവര്‍ക്ക് മയക്കുമരുന്നും ആവശ്യാനുസരണം സ്ത്രീകളെയും നല്‍കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മയക്കുമരുന്ന് കഴിക്കാന്‍ വരുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ആളുകളുമായി ഈയിടെ തര്‍ക്കം ഉണ്ടായി. മാത്രമല്ല വിദ്യാര്‍ഥികളും യുവാക്കളും ഇവിടെ പതിവായി വന്നു പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആളുകള്‍ എക്സൈസ് വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥാപനം കുറച്ചുകാലമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. റെയ്ഡ് നടക്കുമ്ബോഴും സ്ഥാപനത്തിലേക്ക് നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നു. ഈ കോളുകളെ കുറിച്ച്‌ അന്വേഷണം നടത്തിവരികയാണ്. പട്ടാമ്ബി സ്വദേശിയായ അഭിലാഷിനെ ഹസീന ഗള്‍ഫില്‍ പരിചയപ്പെട്ട് സംയുക്ത സംരംഭത്തിലേക്ക് കൊണ്ടുവന്നതാണ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷിനൊപ്പം യാത്ര ചെയ്യുകയും മയക്കുമരുന്ന് ശേഖരിച്ചു കൊണ്ടുവന്ന് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു.

47,000 രൂപ വാടകയ്‌ക്ക് എടുത്ത കെട്ടിടം 1000 ചതുരശ്ര അടിയില്‍ അഞ്ച് മുറികളാക്കി തിരിച്ച്‌ ആവശ്യക്കാര്‍ക്ക് മുറി നല്‍കുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് ഇവരുടെ രീതി. പ്രാഥമിക അന്വേഷണത്തില്‍ ഒരാഴ്ചയില്‍ ഇവര്‍ ഇത്തരത്തില്‍ 80000 രൂപ വരുമാനം ഉണ്ടാക്കിയിരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ചും മയക്കുമരുന്നിനായി എത്തുന്നവരെക്കുറിച്ചും ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.

തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവുമാണ് റെയ്ഡ് നടത്തിയത്

Facebook Comments Box

By admin

Related Post