Sat. Apr 20th, 2024

ബഫർസോൺ ; കേന്ദ്ര സർക്കാർ നടപടി വഞ്ചനാപരം : യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു

By admin Sep 10, 2022 #news
Keralanewz.com

കോട്ടയം:ബഫർസോൺ വിഷയത്തിൽ പുന:പരിശോധന ഹർജിക്ക് പകരം കോടതിവിധിയിൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത് തികഞ്ഞ കർഷക വിരുദ്ധവും കേരളത്തിൻറെ താൽപര്യങ്ങൾക്ക് എതിരായ നടപടിയുമാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു ആരോപിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിച്ച സുപ്രീംകോടതി വിധിയെ ഫലത്തിൽ സ്വാഗതം ചെയ്യുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.

ദേശീയ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയാൽ നിലവിലെ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുവാൻ കേന്ദ്രസർക്കാരിനാവില്ല. ഇക്കാര്യം ബോദ്ധൃമുണ്ടായിട്ടും പുനഃ പരിശോധന ഹർജി നൽകാത്തത് ബഫർ സോൺ സംബന്ധിച്ച് നിലവിലുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കേന്ദ്രസർക്കാരിനുള്ള നിർബന്ധ ബുദ്ധിയെയാണ് കാണിക്കുന്നത്

കേരളമടക്കം നിരവധി സംസ്ഥാനങ്ങളിലെ ഒട്ടേറെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ ആത്മാർത്ഥമായ സമീപനം പുലർത്താത്ത കേന്ദ്രസർക്കാരിന്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും റോണി മാത്യു കുറ്റപ്പെടുത്തി.

Facebook Comments Box

By admin

Related Post