Sat. Apr 20th, 2024

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന “ഒറ്റ്” സൈന പ്ലേയില്‍

By admin Oct 8, 2022 #filim
Keralanewz.com

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സൈന പ്ലേ യിലൂടെ ആസ്വദിച്ച പ്രേക്ഷകര്‍ക്കായി പുത്തന്‍ ദൃശ്യ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ഒറ്റ് എന്ന ചിത്രവും എത്തിയിരിക്കുന്നു.

കുഞ്ചാക്കോ ബോബന്‍,അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന “ഒറ്റ് ” സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായി.
തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കോടെയും വ്യത്യസ്ത ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും ദി ഷോ പീപ്പിളിന്റെ ബാനറില്‍
നടന്‍ ആര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇഷ റെബ്ബ, ജിന്‍സ് ഭാസ്ക്കര്‍ എന്നിവരും അഭിനയിക്കുന്നു.
വന്‍ പ്രദര്‍ശനവിജയം നേടിയ “തീവണ്ടി “യുടെ സംവിധായകനായ ഫെല്ലിനിയാണ് “ഒറ്റ് ” സംവിധാനം ചെയ്തിട്ടുള്ളത്.

ഗോവാ,പൂന,മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
” പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് ” സംവിധായകന്‍ ഫെല്ലിനി പറഞ്ഞു.
എസ് സഞ്ജീവിന്റേതാണു തിരക്കഥ.
വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് അരുള്‍ രാജ് കെന്നഡി
സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

ഗൗതം ശങ്കര്‍ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുണ്‍. മേക്കപ്പ്-റോണക്സ് സേവ്യര്‍,കോസ്റ്റ്യം -ഡിസൈന്‍-സ്റ്റെഫി സേവ്യര്‍,സ്റ്റില്‍സ്-റോഷ് കൊളത്തൂര്‍, സൗണ്ട്-രംഗനാഥ് രവി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനിത് ശങ്കര്‍,എക്സികുട്ടീവ് പ്രൊഡ്യൂസര്‍-മിഥുന്‍ ഏബ്രഹാം. വാര്‍ത്താ പ്രചരണം എം കെ ഷെജിന്‍

Facebook Comments Box

By admin

Related Post

You Missed