Fri. Mar 29th, 2024

ചെരുപ്പ് എടുക്കുന്നതിനിടെ കുളത്തില്‍ വീണു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

By admin Oct 9, 2022 #news
Keralanewz.com

തൃശൂര്‍: മാള പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലെ കുളത്തില്‍ കാല്‍വഴുതി വീണ അമ്മയും മകളും മരിച്ചു.

പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്‌ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന അമ്മയും മൂന്നു മക്കളും. പാടശേഖരത്തിനു സമീപമെത്തിയപ്പോള്‍ കാല്‍കഴുകാനായി ഇളയ രണ്ടു മക്കള്‍ പാടശേഖരത്തിലെ കുളത്തിനു സമീപത്തേക്ക് പോയി. ഇതില്‍ ഒരു കുട്ടിയുടെ ചെരുപ്പ് വെള്ളത്തില്‍ വീണു. ഇതെടുക്കാന്‍ കുട്ടികള്‍ അമ്മയെ വിളിച്ചു. ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മേരി അനു കാല്‍വഴുതി കുളത്തിലേക്ക് വീണു.

ഇതുകണ്ടു എത്തിയ ആഗ്‌ന അമ്മയെ രക്ഷിക്കാന്‍ കുളത്തിലേക്കിറങ്ങിയെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലില്‍ ഇരുവരെയും കിട്ടി. മാളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്

Facebook Comments Box

By admin

Related Post