Fri. Apr 19th, 2024

‘ബൈജൂസ്’ ആപ്പില്‍നിന്ന് പിരിച്ചുവിടുന്ന 2,500 തൊഴിലാളികള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ബോളിവുഡ് നടനും വ്യവസായിയുമായ സുനില്‍ ഷെട്ടി.

By admin Oct 19, 2022 #Byjus #Sunil Shetty
Keralanewz.com

‘ബൈജൂസ്’ ആപ്പില്‍നിന്ന് പിരിച്ചുവിടുന്ന 2,500 തൊഴിലാളികള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ബോളിവുഡ് നടനും വ്യവസായിയുമായ സുനില്‍ ഷെട്ടി.

കമ്ബനി എടുത്ത തീരുമാനം അത്ര എളുപ്പമുള്ളല്ലെന്ന് അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

“ഒരു കമ്ബനി അതിന്റെ 2500 ജീവനക്കാരെ പിരിച്ചുവിടുന്നു​വെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ആ തീരുമാനം അതിന്റെ നാലിരട്ടി, അതായത് 10,000 ജീവിതങ്ങളെ ബാധിച്ചിട്ടുണ്ടാകും. ഇത് എളുപ്പമുള്ള തീരുമാനമല്ല എന്ന് ഞാന്‍ കരുതുന്നു. അവര്‍ ആഘാതത്തില്‍നിന്ന് മുക്തമായി എത്രയും വേഗം സ്വന്തം കാലില്‍ തിരിച്ചെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” -ബൈജൂസിന്റെ പേര് പറയാതെ സുനില്‍ ഷെട്ടി എഴുതി.

Facebook Comments Box

By admin

Related Post