Fri. Apr 19th, 2024

അഴിമതിയും ധൂര്‍ത്തും ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെതിരെ സമരം ആരംഭിക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം.കുന്നപ്പള്ളിയെ പറ്റി മൗനം

By admin Oct 19, 2022 #kpcc #udf
Keralanewz.com

അഴിമതിയും ധൂര്‍ത്തും ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെതിരെ സമരം ആരംഭിക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം.

മന്ത്രിമാരെ പിരിച്ചുവിടുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തോടുള്ള വിയോജിപ്പും യോഗം പ്രഖ്യാപിച്ചു.

അഴിമതി, സാമ്ബത്തിക പ്രതിസന്ധി, ധൂര്‍ത്ത്, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങിയ കാരണങ്ങളാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ദുരന്തമായി മാറിയെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്തസമ്മേളനത്തില്‍ കണ്‍വീനര്‍ എം.എം. ഹസന്‍ കുറ്റപ്പെടുത്തി. സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തും ആഡംബരവും നടത്തുകയാണ്. വിലക്കയറ്റം രൂക്ഷമായിട്ടും ഒരുനടപടിയും സ്വീകരിക്കുന്നില്ല. വിലവര്‍ധന പരിഗണിച്ച്‌ സബ്സിഡിയോടെ എല്ലാ വിഭാഗം ആളുകള്‍ക്കും അരി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദയാബായിയും നടത്തുന്ന സമരങ്ങള്‍ ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. വിഴിഞ്ഞത്ത് അദാനിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ദയാബായിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ 22ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തും.

Facebook Comments Box

By admin

Related Post