Fri. Apr 26th, 2024

രാജി വെക്കില്ലന്ന് കണ്ണൂർ വി സി.

By admin Oct 23, 2022 #kerala governor #vc
Keralanewz.com

രാജി വയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍.

താന്‍ രാജിവയ്ക്കില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ പിരിച്ചുവിടാമെന്ന് ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ രാജിവയ്ക്കാം. രാജി കൊടുത്തില്ലെങ്കില്‍ എന്താണ് നടപടി സ്വീകരിക്കുകയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം. പക്ഷെ അതിന് മാനദണ്ഡങ്ങളുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post