Fri. Apr 19th, 2024

സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല-എം എ ബേബി.

By admin Oct 24, 2022 #governor #MA BAby
Keralanewz.com

നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാൻസലർമാരോട് നാളെ രാവിലെ പതിനൊന്നരയ്ക്കുള്ളിൽ രാജിവയ്ക്കണമെന്ന് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുമാന്യരായ പണ്ഡിതരാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ആവുന്നത്. വിദ്യാഭ്യാസത്തോടും അറിവിനോടും ബഹുമാനമുള്ളവർ ഈ സ്ഥാനത്തെ ബഹുമാനിക്കും. പണ്ഡിതവരേണ്യനായ പ്രൊഫ. ഇർഫാൻ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകർഷതയും വെളിപ്പെടുത്തി. അതേ അപകർഷതയാണ് കേരളത്തിലെ വൈസ് ചാൻസലർമാരോട് ഗവർണർ ഇപ്പോൾ കാണിക്കുന്നത്. സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല. കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്നം ആണിത്. ജനാധിപത്യകേരളം എന്ത് വില കൊടുത്തും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ചെറുക്കും.’

Facebook Comments Box

By admin

Related Post