Thu. Apr 25th, 2024

ജോസ് കെ മാണി എംപിക്ക് സ്വീകരണവും,കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനവും ഒക്ടോബർ 31ന് കടുത്തുരുത്തിയിൽ

Keralanewz.com

കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എംപിക്ക് സ്വീകരണവും,കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനവും ഒക്ടോബർ 31ന് തിങ്കൾ 2 pm ന് കടുത്തുരുത്തിയിൽ കടുത്തുരുത്തി: വാർഡ് തലം മുതൽ സംസ്ഥാനതലം വരെ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച ശേഷം കേരള കോൺഗ്രസ് എം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപിക്ക് കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്വീകരണവും പാർട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക സമ്മേളനവും ഒക്ടോബർ 31/10/2022 തിങ്കൾ 2 pm ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം അറിയിച്ചു. സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ ജോർജ് ex MLA കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫസർ ലോപ്പസ് മാത്യു നിയോജകമണ്ഡലത്തിൽ നിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുൻ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഉന്നത അധികാര സമിതിയിലും, സ്റ്റിയറിങ് കമ്മിറ്റിയിലേക്കും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും ജില്ലാ ഭാരവാഹിതത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മേളനത്തിൽ വച്ച് അനുമോദനവും നൽകുന്നതാണ്. കടപ്പൂരൻ ഓഡിറ്റോറിയത്തിൽ 2 pm ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം അധ്യക്ഷത വഹിക്കും തോമസ് ചാഴികാടൻ എംപി,സ്റ്റീഫൻ ജോർജ് ex MLA,പി എം മാത്യു ex MLA കെ ടി യു സി എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉന്നത അധികാര സമിതിംഗം സക്കറിയാസ് കുതിരവേലി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി നിയോജകമണ്ഡലത്തിൽ നിന്നുള്ള ജില്ലാ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും വാർഡ് പ്രസിഡണ്ട്മാർ മണ്ഡലം നിയോജകമണ്ഡലം ഭാരവാഹികൾ പോഷക സംഘടനയുടെ വാർഡ് മണ്ഡലം നിയോജകമണ്ഡലം ഭാരവാഹികൾ ഉൾപ്പെടുന്ന വിപുലമായ യോഗമാണ് നടക്കുന്നതെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം വ്യക്തമാക്കി.

Facebook Comments Box

By admin

Related Post