മി​ഥാ​ലി​യു​ടെ സെ​ഞ്ചു​റി, വേ​ദ​യു​ടെ വെ​ടി​ക്കെ​ട്ട്; ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ

Please follow and like us:
190k

ഡെ​ർ​ബി: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ നി​ർ‌​ണാ​യ​ക ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ. ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജി​ന്‍റെ സെ​ഞ്ചു​റി​യു​ടേ​യും (109) ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ​യും (60) വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടേ​യും (70) അ​ർ​ധ​സെ​ഞ്ചു​റികളുടേയും മി​ക​വി​ൽ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 265 റ​ൺ​സ് നേ​ടി. ആ​ദ്യ ഓ​വ​റു​ക​ളി​ൽ ത​ന്നെ ക്രീ​സി​ലെ​ത്തി അ​വ​സാ​ന ഓ​വ​റു​ക​ൾ​വ​രെ ഒ​ര​റ്റ​ത്തു നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യി​ക​യു​ടെ മി​ക​വാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്.

123 പ​ന്തു​ക​ൾ നേ​രി​ട്ട മി​ഥാ​ലി 11 ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് 109 റ​ൺ​സ് നേ​ടി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന​യും (13) പൂ​നം റൗ​ത്തും (4) വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ നാ​യി​ക​യും കൗ​റും ക്രീ​സി​ൽ ന​ങ്കൂ​ര​മി​ട്ട​താ​ണ് ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. സ്കോ​ർ​ബോ​ർ​ഡി​ൽ 21 റ​ൺ​സ് മാ​ത്ര​മു​ള്ള​പ്പോ​ൾ ഒ​ത്തു ചേ​ർ​ന്ന സ​ഖ്യം ഇ​ന്ത്യ​യെ 153 റ​ൺ​സി​ന്‍റെ സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്തി​ച്ച ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

എ​ന്നാ​ൽ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​യി​രു​ന്ന ഇ​ന്നിം​ഗ്സി​നെ ച​ടു​ല താ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത് കൗ​റി​ന്‍റെ പു​റ​ത്താ​ക​ലാ​യി​രു​ന്നു. കൗ​റി​നു പി​ന്നാ​ലെ​യെ​ത്തി​യ ദീ​പ്തി ശ​ർ​മ റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യി. ഇ​തോ​ടെ വേ​ദ ക്രീ​സി​ലെ​ത്തി. പി​ന്നീ​ട് അ​ടി​യു​ടെ ചെ​റു​പൂ​ര​മാ​ണ് ന​ട​ന്ന​ത്. 45 പ​ന്തു​ക​ൾ മാ​ത്രം നേ​രി​ട്ട വേ​ദ ഏ​ഴു ഫോ​റും ര​ണ്ടു സി​ക്സു​മാ​യി അ​തി​വേ​ഗം സ്കോ​ർ ച​ലി​പ്പി​ച്ചു. അ​വ​സാ​ന ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ൽ റ​ൺ ഔ​ട്ടാ​യാ​ണ് വേ​ദ പു​റ​ത്താ​യ​ത്.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ൽ‌ ഇ​ന്ത്യ​ക്ക് സെ​മി​യി​ലെ​ത്താം. ഇ​ന്ത്യ​യെ​പ്പോ​ലെ ത​ന്നെ ന്യൂ​സി​ല​ന്‍​ഡി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്. ജ‍​യി​ച്ചാ​ൽ ന്യൂ​സി​ല​ന്‍​ഡി​നും സെ​മി​പ്ര​വേ​ശം സാ​ധ്യ​മാ​ണ്. നി​ല​വി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തും ന്യൂ​സി​ല​ന്‍​ഡ് അ​ഞ്ചാ​മ​തു​മാ​ണ്. ഇം​ഗ്ല​ണ്ട്, ഓ​സ്‌​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​ർ സെ​മി​യി​ല്‍ ക​ട​ന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)