Tue. Apr 23rd, 2024

വിളിക്കാത്ത കല്യാണം കൂടിയ എം എൽ എ ക്കെതിരെ പരാതി നൽകി , കോട്ടയം ജില്ലയിലെ സാമൂഹ്യ പ്രവർത്തകൻ .

By admin Nov 24, 2022 #MLA
Keralanewz.com

ജെറീഷ് ചാക്കോ

കോട്ടയം ബ്യുറോ

സാമൂഹ്യ മാധ്യമങ്ങൾ വന്നതിനു ശേഷം , ജനപ്രധിനിധികളടക്കം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു പതിവ് ശീലമാണ് . തങ്ങളുടെ പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കാൻ ആ സോഷ്യൽ മീഡിയ ഇവർ നല്ലൊരു അവസരമായി ഉപയോഗിക്കുകയും ചെയുന്നു . അതോടൊപ്പം തന്നെ കല്യാണം , മരണാനന്തര ചടങ്ങുകൾ , മാമോദീസ , നൂല് കെട്ട് മുതൽ ജന്മദിന ആഘോഷങ്ങളിൽ പോലും ഇപ്പോൾ ജനപ്രതിനിധികൾ നിറ സാന്നിധ്യവും ആണ് . എത്ര കല്യാണം കൂടിയെന്നത് അനുസരിച്ചാണത്രെ ഇവർക്ക് ഭൂരിപക്ഷം കൂടുന്നത് . ജനകീയൻ ആവാനുള്ള ശ്രമത്തിൽ മറ്റു , സൂത്ര പണികളും ചെയുന്ന വിരുതന്മാർ ഉണ്ട് . ചായക്കടയിൽ കയറി ചായ കുടിക്കുക , തട്ട് ദോശ തിന്നുന്ന ഫോട്ടോ ഫേസ്ബുക്കിൽ ഇടുക തുടങ്ങിയ പരിപാടികൾ ഒക്കെ ഇപ്പോൾ സാധാരണ ആയി മാറിയിട്ടുണ്ട് . മന്ത്രിമാർ , എം പി മാർ , എം എൽ എ മാരടക്കം ഈ പരിപാടികളിൽ വിദഗ്ധർ ആണത്രേ . കൈലി മുണ്ടു ഉടുത്തു നടക്കുക എന്നിട്ട് അതിന്റെ ഫോട്ടോ എടുത്തു ഇടുക തുടങ്ങിയ പരിപാടികളും ഇപ്പോൾ സർവ്വ സാധാരണം ആണ് . എത്ര ചായക്കടയിൽ കയറി ചായക്കുടിക്കുന്ന ഫോട്ടോ ഇടുന്നു എന്നതാണത്രേ ഇപ്പോൾ രാഷ്ട്രീയക്കാരുടെ പൊതു പ്രവർത്തനത്തിന്റെ മാനദണ്ഡം . ഒരു കാലത്തു ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ ഇത്തരം സെല്ഫ് പ്രൊമോഷൻ നടത്തുമായിരുന്നു . ഓട്ടോ റിക്ഷയിൽ യാത്ര ചെയുന്ന ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ മനോരമ ഒരിക്കൽ ഫ്രണ്ട് പേജിൽ തന്നെ കൊടുത്തിരുന്നു.

എന്നാൽ സാധാരണക്കാരുടെ മംഗള കർമ്മങ്ങൾ സാധാരണയായി എം എൽ എ മാരെ ക്ഷണിച്ചാൽ പോലും ചിലർ പങ്കെടുക്കില്ല . ചിലരാവട്ടെ പരിജയം ഉള്ളവരുടെ പരിപാടികൾ കൂടും . ചില നേതാക്കൾ ആവട്ടെ ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കുക പോലുമില്ല . ഇത്തരക്കാരെ അഹങ്കാരികൾ എന്ന് പൊതുവെ ബ്രാൻഡ് ചെയ്യപ്പെടുകയും ചെയ്യും .

കോട്ടയം ജില്ലയിലെ ഒരു സാമൂഹ്യ പ്രവർത്തകൻ ആണ് തൻ്റെ മകന്റെ വിവാഹത്തിൽ താൻ ക്ഷണിക്കാതെ ഒരു എം എൽ എ പങ്കെടുത്തു എന്നും അത് തനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സ്ഥലം സി ഐ ക്ക് പരാതി നൽകിയിരിക്കുന്നത് . തികച്ചും വ്യക്തിപരമായി ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം ഉണ്ടായിരുന്ന ചടങ്ങിലേക്കാണ് എം എൽ എ പ്രാദേശിക നേതാക്കളെയും കൂട്ടി ചടങ്ങിൽ പങ്കെടുത്തത് . അത് മൂലം ഭക്ഷണം തീർന്നു പോയി എന്നും അത് തനിക്ക് വലിയ അപമാനം ആയി എന്നും പരാതിയിൽ പറയുന്നു . എന്തായാലും പരാതിക്കാരനോട് വേണ്ട നടപടികൾ സ്വീകരിക്കാം എന്നാണത്രെ പോലീസ് നൽകിയ മറുപടി .

Facebook Comments Box

By admin

Related Post