Thu. Apr 25th, 2024

സര്‍ക്കാരിനോട്‌ തുറന്ന പോരിനു ലത്തീന്‍ സഭ

By admin Nov 28, 2022 #Latins #Vizhinjam
Keralanewz.com

വിഴിഞ്ഞത്തെ സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. തോമസ്‌ ജെ. നെറ്റോ അടക്കം അമ്ബതോളം വൈദികര്‍ക്കെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത.

സര്‍ക്കാരിനെതിരേ സഭാ നേതൃത്വം തുറന്ന പോര്‌ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണുള്ളതെന്നു സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ. തിയോഡിഷ്യസ്‌ ഡിക്രൂസ്‌ വിമര്‍ശിച്ചു. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്‌. സര്‍ക്കാരിന്റേത്‌ വികൃതമായ നടപടികളെന്നും ഫാ.തിയോഡിഷ്യസ്‌ പറഞ്ഞു.

Facebook Comments Box

By admin

Related Post