Fri. Apr 26th, 2024

ഭാരത് ജോഡോ യാത്രയും പാളി: കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകളും നഷ്ടമാകും

By admin Dec 6, 2022 #aicc #Rahul Gandhi
Keralanewz.com

കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടമാകും എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി ഗുജറാത്തില്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കാണിക്കുന്നത്. 2017-ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ ദ്വികക്ഷി പോരാട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആം ആദ്മി പാര്‍ട്ടിയുടെ പ്രവേശനം നിലവിലെ മത്സരത്തെ ത്രികോണ പോരാട്ടമാക്കി മാറ്റിയിരുന്നു. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം ഗുജറാത്തില്‍ ബിജെപി 56 ശതമാനം വോട്ട് വിഹിതം നേടുമെന്നും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (എഎപി) യഥാക്രമം 26 ശതമാനവും 20 ശതമാനവും വോട്ട് വിഹിതം നേടുമെന്നും പ്രവചിക്കുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപി 129 മുതല്‍ 151 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 16 മുതല്‍ 30 വരെ സീറ്റുകളും അരവിന്ദ് കെജ്രിവാളിന്റെ എഎപി 3- 9 സീറ്റുകളും നേടിയേക്കും. സംസ്ഥാനത്തെ മറ്റ് പാര്‍ട്ടികള്‍ക്ക് ഗുജറാത്തില്‍ 2 മുതല്‍ 6 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.

Facebook Comments Box

By admin

Related Post