Thu. Apr 25th, 2024

ചിന്ത ജെറോമിന് ശമ്ബള കുടിശിക 8.50 ലക്ഷം രൂപ ലഭിക്കും.ഈ തുക ചിന്താ ജെറോം പറഞ്ഞത് പോലെ ദുരിദതാശ്വാസ നിധിയിലേക്ക് നൽകുമോ ?

By admin Jan 25, 2023 #Chintha Jerome #CPIM
Keralanewz.com

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്ബള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്.

കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഉത്തരവിന്റെ പകര്‍പ്പ് 24 ന്.

2017 ജനുവരി ആറു മുതല്‍ 2018 ജൂണ്‍ വരെയുള്ള ശമ്ബളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുന്നത്. ചിന്ത സ്ഥാനം ഏല്‍ക്കുന്ന കാലയളവില്‍ അഡ്വാന്‍സായി നല്‍കിയിരുന്ന 50,000 രൂപയായിരുന്നു പ്രതിമാസ ശമ്ബളം. ഒരു ലക്ഷം രൂപയായി പിന്നീട് ശമ്ബളം ഉയര്‍ത്തിയതോടെയാണ് ശമ്ബള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത്.

ഇത് വിവാദമായതോടെ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിന്ത വിശദീകരിച്ചത്. എന്നാല്‍ യുവജനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ കുടിശ്ശിക അനുവദിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ത്ഥിച്ചു എന്ന് വ്യക്തമാക്കുന്നുമുണ്ട്.

Facebook Comments Box

By admin

Related Post