Fri. Apr 26th, 2024

ഒരാള്‍ രാജ്യത്തിന് വേണ്ടി ചെരുപ്പിടാതെ നടക്കുന്നു, മറ്റൊരാള്‍ കടമ മറന്ന് പ്രവര്‍ത്തിക്കുന്നു’: ജയറാം രമേശ്

Keralanewz.com

അനില്‍ ആന്റണിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി അനില്‍ കെ ആന്റണിയെ താരതമ്യം ചെയ്താണ് ജയറാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരാള്‍ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി നഗ്നപാദനായി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമ്ബോള്‍, മറ്റൊരാള്‍ തന്റെ കടമകള്‍ മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നു. ഒരേ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായിരുന്ന രണ്ടുപേരുടെ ആണ്‍ മക്കളുടെ കഥ’ – ഇങ്ങനെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു.

Facebook Comments Box

By admin

Related Post