Fri. Apr 19th, 2024

ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവ് നരേന്ദ്രമോദി

By admin Feb 5, 2023 #Modi
Keralanewz.com

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയനേതാവെന്ന് സര്‍വേ.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് മോദി ഒന്നാമതെത്തിയത്. യു.എസ്.പ്രസിഡന്റ് ജൊ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുളള 22 ലോകനേതാക്കളെ മറികടന്ന് 78 ശതമാനം പോയിന്റോടെയാണ് മോദി ഒന്നാമതെത്തിയത്.

ജനുവരി 26 മുതല്‍ 31 വരെയാണ് സര്‍വേ നടത്തിയത്. 68 ശതമാനം വോട്ടു നേടി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും 62 ശതമാനം വോട്ടുമായി സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി. 40 ശതമാനം വോട്ടു നേടി ജോ ബൈഡന്‍ ഏഴാം സ്ഥാനത്താണ്. ഋഷി സുനക് 30 ശതമാനം വോട്ടു സ്വന്തമാക്കി 12-ാം സ്ഥാനത്താണ്.

Facebook Comments Box

By admin

Related Post